കവാടം:ഭൂമിശാസ്ത്രം/ആമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണിതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം. ഭൗതിക ഭൂമിശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളിൽ ശ്രദ്ധചെലുത്തുമ്പോൾ, സാമൂഹിക ഭൂമിശാസ്ത്രം സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞർ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, അത് ഭൂമിയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകൾ) ഗവേഷണങ്ങൾ നടത്തുന്നു.