കവാടം:ഫുട്ബോൾ/ആമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ്‌ ഫുട്ബോൾ. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്‌. ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്നാൽ ഇരു ടീമിലെയും ഗോൾകീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും, മൈതാനത്തിന്റെ ഇരു പാർശ്വങ്ങളിലും ഓരോ സഹ റഫറിമാരും ഉണ്ടാകും. ഓരോ നാല് വറ്ഷത്തിലും ഫിഫയുടെ കീഴിൽ ലോക ഫുഡ്ബോൾ കിരീടത്തിനായി ലോക രാജ്യങ്ങൾ മത്സരിക്കാറുണ്ട്.

--Mlpmohan (സംവാദം) 11:59, 20 ഏപ്രിൽ 2014 (UTC)--Mlpmohan (സംവാദം) 11:59, 20 ഏപ്രിൽ 2014 (UTC)

"https://ml.wikipedia.org/w/index.php?title=കവാടം:ഫുട്ബോൾ/ആമുഖം&oldid=1941048" എന്ന താളിൽനിന്ന് ശേഖരിച്ചത്