കവാടം:ചലച്ചിത്രം/ആമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ, ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം.

ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു.

ചലിക്കുന്ന ചിത്രത്തിൽ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും "സിനിമ" എന്ന ഇംഗ്ലീഷ് വാക്കാണ് ഏറ്റവും അധികമായി ഉപയോഗിക്കുപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=കവാടം:ചലച്ചിത്രം/ആമുഖം&oldid=999809" എന്ന താളിൽനിന്ന് ശേഖരിച്ചത്