കവാടം:ചരിത്രം/തിരഞ്ഞെടുത്തവ/2010 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഫ്ഗാനിസ്താന്റെ ചരിത്രം[തിരുത്തുക]

അഫ്ഗാനിസ്താൻ പതാക
അഫ്ഗാനിസ്താൻ പതാക

മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്ഗാനിസ്താൻ അധിനിവേശങ്ങളുടെ നാടാണ്‌. വിവിധ പേർഷ്യൻ സാമ്രാജ്യങ്ങൾ, അലക്സാണ്ടർ ചക്രവർത്തി, വിവിധ തുർക്കി വംശജർ, അറബികൾ, ജെങ്കിസ് ഖാൻ തുടങ്ങിയവരെല്ലാം പല കാലങ്ങളിലായി ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു.

അഫ്ഗാനിസ്താന്റെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ബി.സി. 500-ആമാണ്ടോടെയുള്ള പേർഷ്യൻ ഹഖാമനി സാമ്രാജ്യത്തിന്റെ ആധിപത്യകാലത്താണ്.എന്നിരുന്നാലും ബി.സി. 3000-നും 2000-നുമിടയിൽ വികാസം പ്രാപിച്ച ഒരു നാഗരിഗത ഇവിടെ നിലനിന്നിരുന്നു എന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ചരിത്രത്തിന്റെ വിവിധ ദശകളിൽ വിവിധ പേരുകളീലാണ് അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ അറീയപ്പെട്ടിരുന്നത്. ബാക്ട്രിയ, ഏരിയാന, അറാകോസിയ, ഖുറാസാൻ തുടങ്ങിയവയൊക്കെ ഇത്തരം ചരിത്രപ്രാധാന്യമുള്ള പേരുകളാണ്. ഗ്രീക്കോ ബാക്ട്രിയർ, കുശാനർ, ഇന്തോ സസാനിയർ, കാബൂൾ ശാഹികൾ, സഫാരി സാമ്രാജ്യം, സമാനി സാമ്രാജ്യം, ഗസ്നവി സാമ്രാജ്യം, ഗോറികൾ, കർത്ത് രാജവംശം, തിമൂറി സാമ്രാജ്യം, മുഗളർ, ഹോതകികൾ, ദുറാനികൾ എന്നിങ്ങനെ നിരവധി ശക്തരായ സാമ്രാജ്യങ്ങൾ അഫ്ഗാനിസ്താൻ കേന്ദ്രമാക്കി സാമ്രാജ്യങ്ങൾ‌ സ്ഥാപിച്ചു.