കളരിവാതുക്കൽ ഭഗവതി ക്ഷേത്രം
കണ്ണൂർ ജില്ലയിലെ വളപട്ടണം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. ഉത്തരമലബാറിലെ തെയ്യക്കാലത്തിന്റെ അവസാനം ഇവിടെ നടക്കുന്ന കളിയാട്ടത്തോടു കൂടിയാണ്[1] .
കളിയാട്ടം[തിരുത്തുക]
സാധാരണയായി മേയ് മാസത്തിന്റെ അവസാനത്തിലോ ജൂൺ ആദ്യത്തിലോ ആണിവിടെ കളിയാട്ടം നടക്കുന്നത്. സാധാരണ തെയ്യങ്ങളിൽ നിന്നു വ്യത്യസ്തമായി വലിയ തിരുമുടിയാണ് ഇവിടത്തെ ഭഗവതി തെയ്യത്തിനുള്ളത്[1]. ഭഗവതിതെയ്യവും 6 മക്കളും ഒരുമിച്ചാണ് ഇവിടെ കെട്ടിയാടുന്നത്. തെയ്യങ്ങളിൽ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ മുടിയാണ് കളരിവാതുക്കൽ ഭഗവതിയുടേത്.[അവലംബം ആവശ്യമാണ്]
അവലംബം[തിരുത്തുക]

Kalarivathukkal Bhagavathi Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Kalarivathukkal Bhagavathi Temple Archived 2013-07-13 at the Wayback Machine.