കളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നെല്ല് കൊയ്തു കൊണ്ടുവന്ന് വയ്ക്കാനും മെതിയ്ക്കാനും തയ്യാറാക്കുന്ന സ്ഥലമാണ് കളം. കളം കയറുക എന്നത് കൊയ്ത്തു മെതിയിലെ ഒരു പ്രയോഗമാണ്.

നിർമ്മാണം[തിരുത്തുക]

കളം കയറ്റുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നന്നായി പുല്ലൊക്കെ ചെത്തിമാറ്റി വൃത്തിയാക്കുന്നു. കളം ചെത്തുക എന്നാണ് ഇതിനെ പറയുക. ശേഷം മേൽമണ്ണ് വെള്ളത്തിൽ കുതിർത്ത്, കുഴച്ച് കൊട്ടോടി കൊണ്ട് അടിച്ച് ഉറപ്പിച്ച് ബലപ്പെട്ടുത്തുന്നു. കുറച്ച് സമയം വലിയാനിട്ടശേഷം ചാണകം മെഴുകി കളം ഭംഗിയാക്കുന്നു. പാടത്തിനടുത്തോ വീട്ടുമുറ്റത്തോ ഒരുക്കുന്ന ഇത് ഒരു താൽക്കാലിക സംവിധാനമാണ്.

ചൊല്ല്[തിരുത്തുക]

  • കളപറിച്ചാൽ കളം നിറയും
"https://ml.wikipedia.org/w/index.php?title=കളം&oldid=1794514" എന്ന താളിൽനിന്ന് ശേഖരിച്ചത്