കല്യാൺബൂൽചന്ദ് അദ്വാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kalyan Bulchnd Advani
ڪلياڻ ٻولچند آڏواڻي
ജനനംKalyan
10 December 1911
Hyderabad, Sindh, British India
മരണം27 March 1994
തൊഴിൽScholar, Researcher, Poet
ദേശീയതBritish India
പൗരത്വംBritish India/India
പഠിച്ച വിദ്യാലയംD.G. National College Hyderabad, Sindh.
GenreProse, Poetry
ശ്രദ്ധേയമായ രചന(കൾ)Shah Latif Jo Risalo, Translation of Shakuntala, Books on Shah, Sachal and Sami
അവാർഡുകൾGold Medal (1958) from Sahitya Acdemy, Sahitya Academy Award (1968)

സിന്ധി സാഹിത്യകാരനായ കല്യാൺബൂൽചന്ദ് അദ്വാനി സിന്ധിലെ ഹൈദരാബാദിൽ 1911-ൽ ജനിച്ചു. ഡി.ജി. നാഷനൽ കോളജിൽ സിന്ധിയുടെയും പേർഷ്യന്റെയും പ്രൊഫസറായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിനുശേഷം മുംബൈയിലെ ജയ്ഹിന്ദ് കോളജിൽ ഇംഗ്ലീഷ്, പേർഷ്യൻ എന്നീ ഭാഷകളുടെ പ്രൊഫസറായി ജോലിനോക്കി.

കാളിദാസശാകുന്തളം സിന്ധിഭാഷയിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് അദ്വാനിയാണ്. ഷാഹ്, സാമീ, സചൽ എന്നീ മൂന്ന് സിന്ധി കവികളുടെ കൃതികളെപ്പറ്റി അദ്വാനി എഴുതിയിട്ടുള്ള വിമർശനങ്ങൾ പ്രാധാന്യം അർഹിക്കുന്നു. ഷാഹ്-ജോ-റിസാലോ, റാസ്-ഓ-നിയാസ് എന്നീ കവിതാസമാഹാരങ്ങൾ അദ്വാനിയുടെ പ്രകൃഷ്ടകൃതികളായി കരുതപ്പെടുന്നു. ഷാ ലത്തീഫ് എന്ന സിന്ധി സാഹിത്യകാരന്റെ ജീവചരിത്രം ഇംഗ്ലീഷിൽ രചിച്ചത് കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഷാഹ്-ജോ-റിസാലോ എന്ന കവിതാസമാഹാരത്തിന് 1968-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. 1970-ൽ അദ്വാനി സോവിയറ്റ്നാടും ഫ്രാൻസും സന്ദർശിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കല്യാൺബൂൽചന്ദ് അദ്വാനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.