കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
പ്രമാണം:Kalinga Institute of Medical Sciences Logo.png | |
ആദർശസൂക്തം | രോഗശാന്തി സ്പർശത്തോടെയുള്ള ആരോഗ്യ പരിരക്ഷ |
---|---|
തരം | സ്വകാര്യം |
സ്ഥാപിതം | 2007 |
മാതൃസ്ഥാപനം | കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി |
ബന്ധപ്പെടൽ | നാഷണൽ മെഡിക്കൽ കമ്മീഷൻ |
പ്രധാനാദ്ധ്യാപക(ൻ) | എയർ വൈസ് മാർഷൽ ഡോ. രാമ സോന്ത സോതാരി |
ഡയറക്ടർ | സുരേഷ് ചന്ദ്ര ദാഷ് |
സ്ഥലം | ഭുവനേശ്വർ, ഒഡീഷ, ഇന്ത്യ 20°21′12″N 85°48′56″E / 20.353368°N 85.815437°E |
വെബ്‌സൈറ്റ് | kims |
ഇന്ത്യയിൽ ഒഡീഷ സംസ്ഥാനത്തെ ഭുവനേശ്വർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി നടത്തുന്ന ഒരു മെഡിക്കൽ വിദ്യാലയമാണ് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്). ഈ സ്ഥാപനം 2007-ൽ മെഡിക്കൽ സ്ട്രീം കോഴ്‌സുകളിൽ എംബിബിഎസ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങി.[1] അതിന്റെ സഹോദര സ്ഥാപനമായ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് (KIDS) ദന്ത ശാസ്ത്ര സംബന്ധമായ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.
ചരിത്രം
[തിരുത്തുക]ഒരു മെഡിക്കൽ കോളേജ് എന്ന ആശയം വിഭാവനം ചെയ്തത് അച്യുത സാമന്തയാണ്. കോളേജ് കെട്ടിടത്തിന്റെ നിർമ്മാണം 2004-ൽ പൂർത്തിയായി, ഫാക്കൽറ്റികളെ നിയമിച്ചു. തുടക്കത്തിൽ, മുൻ മാഗ്നെറ്റിക് കമ്പനിയുടെ ഗോഡൗൺ ഏരിയയിലെ ഒരു താൽക്കാലിക സൗകര്യമായിരുന്നു ആശുപത്രി.
2005 ജൂണിൽ പുതിയ ആശുപത്രി കെട്ടിടം പൂർത്തിയായി.സിടി സ്കാൻ പോലുള്ള പുതിയ ഉപകരണങ്ങൾ ആശുപത്രി ഏറ്റെടുത്തു.
2006-ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ യുടെ പരിശോധനാ പ്രക്രിയകൾക്ക് തുടക്കമിടുകയും 2007 ജൂണിൽ KIMS-ന് MBBS കോഴ്സ് ആരംഭിക്കാൻ ഔദ്യോഗിക അനുമതി ലഭിക്കുകയും ചെയ്തു.
ഇൻസ്റ്റിറ്റ്യൂട്ട് മുമ്പ് ഉത്കൽ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു, പിന്നീട് 2009 ൽ KIIT യൂണിവേഴ്സിറ്റിയുടെ പരിധിയിൽ വന്നു. 2013-ൽ കിംസിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) യിൽ നിന്ന് സ്ഥിരമായ അഫിലിയേഷൻ ലഭിച്ചു.
റാങ്കിംഗുകൾ
[തിരുത്തുക]നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) മെഡിക്കൽ റാങ്കിംഗിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് 2020-ൽ ഇന്ത്യയിൽ മൊത്തത്തിൽ 32-ാം റാങ്ക് നൽകി.[2]
അവലംബം
[തിരുത്തുക]- ↑ "KIMS details at MCI". Medical Council of India. Archived from the original on 27 July 2011. Retrieved 2009-05-14.
- ↑ "National Institutional Ranking Framework 2019 (Medical)". National Institutional Ranking Framework. Ministry of Human Resource Development. 2019. Archived from the original on 2020-09-18. Retrieved July 17, 2019.