കലവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Epinephelus
Temporal range: 55–0 Ma

Eocene to present[1]
Epinephelus coioides Thailand.jpg
Epinephelus coioides
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
കുടുംബം: Serranidae
ഉപകുടുംബം: Epinephelinae
ജനുസ്സ്: Epinephelus
Bloch, 1793

കേരളത്തിലെ കടൽ പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു മത്സ്യമാണ് കലവ (Grouper). ഗൾഫ് നാടുകളിൽ ഹമൂർ എന്ന പേരിൽ അറിയപ്പെടുന്നു, ഇത് അവിടെ അമിതമത്സ്യബന്ധനം കാരണം വംശനാശഭീഷണി നേരിടുന്ന ഒരു മത്സ്യം ആണ്. 2015ൽ ഇതിന്റെ കയറ്റുമതി സാധ്യത കണക്കിലെടുത്തു മികച്ച അതിജീവന നിരക്കോടുള്ള വിത്തുൽപാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിജയകരമായി നടപ്പിലാക്കി. അഴിമുഖങ്ങളിൽ നടത്തുന്ന കൂട് മത്സ്യകൃഷി വഴിയും ഇത് വിപണനകേന്ദ്രങ്ങളിൽ എത്താറുണ്ട്, പാകം ചെയുവാൻ ഏറ്റവും കുറഞ്ഞ 850 ഗ്രാം കിട്ടത്തക്ക രീതിയിൽ ഒന്നര കിലോ തൂക്കം വരുന്ന മീനുകളാണ് ഇപ്രകാരം പൊതുവെ വില്കപ്പെടുന്നത്. 45 മുതൽ 100 cm നീളം വരുന്ന ഈ മത്സ്യം കേരളത്തിലെ സമുദ്ര അതിർത്തിക്കുള്ളിൽ ലഭിക്കുന്ന ഒന്നാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sepkoski, J.J.Jr (2002): A Compendium of Fossil Marine Animal Genera. Archived July 23, 2011, at the Wayback Machine. Bulletins of American Paleontology, 363: 1-560.
"https://ml.wikipedia.org/w/index.php?title=കലവ&oldid=2589658" എന്ന താളിൽനിന്നു ശേഖരിച്ചത്