ഗണിതജ്ഞരായ സർ ഐസക്ക് ന്യൂട്ടണാണോ ഗോട്ട്ഫ്രീഡ് ലെബനിസ് ആണോ ആദ്യം കലനം കണ്ടെത്തിയതെന്നതിനെ സംബന്ധിച്ച് പതിനേഴാം നൂറ്റാണ്ടിൽ ആരംഭിച്ച വിവാദമാണ് കലന വിവാദം.1699-ൽ ആരംഭിച്ച വിവാദം 1711 ഓടെ പാരമ്യത്തിലെത്തി.