കറുത്ത അരയന്നം
കറുത്ത അരയന്നം | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | Cygnini
|
Genus: | |
Species: | C. atratus
|
Binomial name | |
Cygnus atratus (Latham, 1790)
| |
Subspecies | |
| |
Synonyms | |
|
പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ കറുത്ത നിറത്തിലുള്ള ഒരിനം അരയന്നമാണ് കറുത്ത അരയന്നം (Black Swan). Cygnus atratus എന്നാണ് ഈ പക്ഷിയുടെ ശാസ്ത്രീയ നാമം. ഒരു ദേശാടനപക്ഷിയാണ് ഇവ. ആസ്ത്രേലിയയുടെ തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലാണ് ഈ പക്ഷികൾ പ്രധാനമായും കാണപ്പെടുന്നത്. ന്യൂസിലന്റിൽ ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ വേട്ടയാടൽ മൂലം ഈ പക്ഷികൾ അവിടെനിന്ന് അപ്രത്യക്ഷമാകുകയുണ്ടായി. എന്നാൽ പിൽക്കാലത്ത് വീണ്ടും ഈ പക്ഷികളെ ഇവിടെ എത്തിക്കുകയും തുടർന്ന് അവ പെറ്റുപെരുകുകയും ചെയ്തിട്ടുണ്ട്.
വിവരണം[തിരുത്തുക]
കറുത്ത നിറത്തിലുള്ള തൂവൽകൊണ്ട് ആവൃതമാണ് ഇവയുടെ ശരീരം. എന്നാൽ ചിറകിനടിയിലുള്ള തൂവലുകൾക്ക് വെളുത്ത നിറമാണ്. ഈ തുവലുകൾ പറക്കുമ്പോൾ മാത്രമേ ദൃശ്യമാകുകയുള്ളു. കൊക്കുകൾക്ക് ചുവപ്പ് നിറമാണ്. കറുത്ത അരയന്നങ്ങളിൽ പിട പൂവനേക്കാളും ചെറുതായിരിക്കും. മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾക്ക് ഏകദേശം മഞ്ഞ കലർന്ന തവിട്ടുനിറമായിരിക്കും.
പ്രായപൂർത്തിയായ ഒരു കറുത്ത് അരയന്നത്തിന് 110 മുതൽ 142 വരെ നീളവും, 3.7 മുതൽ 9 കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. ഇവയുടെ കഴുത്ത് നീളമുള്ളതും 'ട' ആകൃതിയിലുള്ളതുമാണ്.
വിന്യാസം[തിരുത്തുക]
സ്വഭാവം[തിരുത്തുക]
ഭക്ഷണം[തിരുത്തുക]
ഒരു സസ്യഭുക്കായ പക്ഷിയാണ് കറുത്ത അരയന്നം. എന്നാൽ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കുമനുസരിച്ച് ഇവയുടെ ഭക്ഷണങ്ങളിൽ മാറ്റങ്ങൽ കാണപ്പെടാറുണ്ട്. ജലസസ്യങ്ങളും ചതുപ്പിൽ വളരുന്ന സസ്യങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം.[2] സാദാ അരയന്നത്തെപോലെതന്നെയാണ് കറുത്ത അരയന്നം ഇരതേടുന്നതും. തല വെള്ളത്തിൽ താഴ്തി ഉടൽ ജലനിരപ്പിന് ലംബമായ് നിർത്തി ഇരതേടാനുള്ള കഴിവ് ഈ അരയന്നങ്ങൾക്കുണ്ട്.[3]
കൂടൊരുക്കലും പ്രത്യുല്പാദനവും[തിരുത്തുക]
ഏകപത്‌നിത്വ സമ്പ്രദായം പിന്തുടരുന്നവാരാണ് കറുത്ത അരയന്നങ്ങൾ. അതായത് ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളിയോടുകൂടെ മാത്രമേ ഇക്കൂട്ടർ കഴിയാറുള്ളൂ.
ഫെബ്രുവരി-സെപ്റ്റംബർ മാസങ്ങളിലാണ് ഈ പക്ഷികൾ മുട്ടയിടാറ്.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ BirdLife International (2009) Cygnus atratus In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on 2010-02-15.
- ↑ Scott (1972). പുറം. 75. Missing or empty
|title=
(help) - ↑ Scott (1972). പുറങ്ങൾ. 59–60. Missing or empty
|title=
(help)
Cited works[തിരുത്തുക]
- Scott, Peter (1972). The Swans. London: Michael Joseph. ISBN 7181-0707-1.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Wikimedia Commons has media related to കറുത്ത അരയന്നം. |
- Black Swan videos, photos & sounds Archived 2015-12-28 at the Wayback Machine. on the Internet Bird Collection