കരോൻമാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടക്കേ മലബാറിൽ നെല്ലു് സൂക്ഷിക്കാനുപയോഗിച്ചിരുന്ന രീതിയാണു് കരോൻമാടി.

ചാണകം തേച്ച നിലത്ത്‌ പുല്ലുവിരിക്കുന്നു. അതിനുമുകളിൽ വട്ടത്തിൽ ധാന്യം നിരത്തി കയറുകെട്ടി ബലം വരുത്തുന്നു. ഇരുപത്തഞ്ച് പറ നെല്ലുവരെ കൊളളുന്ന കരോൻമാടാറുണ്ടു്. ഭക്ഷ്ണത്തിനുള്ള നെല്ലാണ്‌ കരോൻമാടി സൂക്ഷിച്ചിരുന്നത്‌. നെൽവിത്തുകൾ ചെറിയ വൈക്കോൽപ്പൊതികളാക്കിയാണു് സൂക്ഷിക്കാറ്.

സമൃദ്ധിയേയും ഐശ്വര്യത്തേയും സൂചിപ്പിക്കാനായി കരോൻമാടുക എന്ന പദം ഉപയോഗിക്കാറുണ്ട്[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരോൻമാടി&oldid=2462139" എന്ന താളിൽനിന്ന് ശേഖരിച്ചത്