കരൊലിന കോസ്റ്റ്നർ
ദൃശ്യരൂപം
2014 ഒളിമ്പിക്സിലെ ഫിഗർസ്കേറ്റിങ് വിഭാഗത്തിലെ വെങ്കലമെഡൽ ജേതാവാണ് കരൊലിന കോസ്റ്റ്നർ (Carolina Kostner). 1987 ഫെബ്രുവരി 8 ന് ഇറ്റലിയിൽ ജനിച്ച ഇവർ 2012 ലെ ലോകചാമ്പ്യൻ, 2007-2008, 2010, 2012-2013 വർഷങ്ങളിലെ യൂറോപ്യൻ ചാമ്പ്യൻ, 2011 -ലെ ഗ്രാന്റ്പ്രിക്സ് ഫൈനൽ ചാമ്പ്യൻ; കൂടാതെ (2005, 2008, 2011, 2013) വർഷങ്ങളിലെ ലോക ചമ്പ്യൻഷിപ്പു മെഡലുകൾ, 2006, 2009, 2011, 2014 തുടങ്ങിയ വർഷങ്ങളിലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ, 2007, 2008, 2010 വർഷങ്ങളിലെ ഗ്രാന്റ്പ്രിക്സ് ഫൈനലുകൾ, 2003-ൽ ലോക ജൂനിയർ വെങ്കല മെഡൽ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനെല്ലാമ്ം പുറമെ ഏഴു പ്രാവശ്യം ഇറ്റാലിയൻ ദേശിയ ചാമ്പ്യനുമായിരുന്നു.[1]