വെടിമരുന്ന്
ദൃശ്യരൂപം
(കരിമരുന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൾഫർ, മരക്കരി, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയുടെ ഒരു മിശ്രിതമാണ് വെടിമരുന്ന്. ഇതിന്റെ കറുത്തനിറം കാരണം കരിമരുന്ന് എന്നും വിളിച്ചുപോരുന്നു. വളരെ പെട്ടെന്ന് കത്തുന്ന ഇവ കരിമരുന്നു പ്രയോഗത്തിനായി ഉപയോഗിച്ചുവരുന്നു. പഴയകാല വെടിക്കോപ്പുകളിലും പീരങ്കികളിലും ഇവ ഉപയോഗിച്ചിരുന്നു. പക്ഷേ പുതിയ ഇനം തോക്കുകളിൽ ഇവയ്ക്ക് പകരം പുകവമിക്കാത്ത വെടിമരുന്നാണ് ഉപയോഗിക്കുന്നത്. വിശ്ലേഷണം സാവധാനമായതിനാൽ ഇവയെ ഉഗ്രസ്പോടനികളിൽ ഉൾപ്പെടുത്തുന്നില്ല. വിശ്ലേഷണ സമയത്ത് ഉഗ്രസ്പോടനികളെപ്പോലെ ഉയർന്ന ആവ്യത്തിയുള്ള ശബ്ദതരംഗങ്ങൾ ഇവ പുറപ്പെടുവിക്കാറില്ല. എന്നിരുന്നാലും ഒരു വെടിയുണ്ടയെ മർദ്ദം കാരണം പ്രചോദിപ്പിക്കുവാനുള്ള കഴിവ് ഇതിനുണ്ട്. പക്ഷേ പാറപൊട്ടിക്കുവാൻ തക്കതായ ശക്തി ഇതിനില്ലാത്തതിനാൽ ഈ ജോലികൾക്ക് ടി.എൻ.ടി പോലുള്ള ഉഗ്രസ്പോടകവസ്തുക്കൾ ഉപയോഗിക്കുന്നു.