Jump to content

കമൽ നാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമൽ നാഥ്
മധ്യപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
2018-2020
മുൻഗാമിശിവരാജ് സിംഗ് ചൗഹാൻ
പിൻഗാമിശിവരാജ് സിംഗ് ചൗഹാൻ
ലോക്സഭാംഗം
ഓഫീസിൽ
2014, 2009, 2004, 1999, 1998, 1991, 1989, 1984, 1980
മുൻഗാമിസുന്ദർലാൽ പട്വ
പിൻഗാമിനകുൽ നാഥ്
മണ്ഡലംചിന്ദ്വാര
നിയമസഭാംഗം
ഓഫീസിൽ
2019-തുടരുന്നു
മണ്ഡലംചിൻദ്വാര
കേന്ദ്ര, പാർലമെൻററി കാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2012-2014
മുൻഗാമിപവൻ കുമാർ ബൻസാൽ
പിൻഗാമിഎം. വെങ്കയ്യാ നായിഡു
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-11-18) 18 നവംബർ 1946  (77 വയസ്സ്)
കാൺപൂർ, ഉത്തർ പ്രദേശ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഅൽക്കാ നാഥ്
കുട്ടികൾ2
As of 28 നവംബർ, 2022
ഉറവിടം: പതിനാറാം ലോക്സഭ

ഒൻപത് തവണ ലോക്സഭാംഗം, ആറു തവണ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, 2018 മുതൽ 2020 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് കമൽനാഥ്.(ജനനം: 18 നവംബർ 1946) 2020 മുതൽ 2022 വരെ മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. നിലവിൽ 2019 മുതൽ നിയമസഭാംഗമായി തുടരുന്നു.[1][2][3][4][5][6]

ജീവിതരേഖ

[തിരുത്തുക]

ഉത്തർ പ്രദേശിലെ കാൺപൂരിൽ ബിസിനസുകാരനായ മഹേന്ദ്രനാഥിൻ്റെയും ലീലയുടേയും മകനായി 1946 നവംബർ 18ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡെറാഡൂണിലുള്ള ഡൂൺ സ്കൂളിൽ നിന്നും കൽക്കട്ടയിലുള്ള സെൻ്റ് സേവ്യഴ്സ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി. കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കോൺഗ്രസ് ടിക്കറ്റിൽ 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ചിൻദ്വാരയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമാവുന്നത്. പിന്നീട് നടന്ന എല്ലാ ലോക്സഭ തിരഞ്ഞെടുപ്പുകളിലും (1984, 1989, 1991, 1998, 1999, 2004, 2009, 2014) ചിൻദ്വാര മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി. 1996-ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് ഭാര്യ അൽക്ക നാഥിന് വിട്ട് കൊടുത്ത് മത്സരത്തിൽ നിന്ന് ഒഴിഞ്ഞു നിന്നെങ്കിലും 1997-ൽ അൽക്ക സീറ്റ് രാജിവച്ചു. 1997-ൽ നടന്ന ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ ചിൻദ്വാരയിൽ നിന്ന് മത്സരിച്ച കമൽ നാഥ് ബി.ജെ.പി സ്ഥാനാർത്ഥിയായ സുന്ദർലാൽ പട്വയോട് പരാജയപ്പെട്ടു. 1998, 1999, 2004, 2009, 2014 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ചിൻദ്വാരയെ ലോക്സഭയിൽ പ്രതിനിധീകരിച്ചു.

2018-ൽ നടന്ന മധ്യ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയതിനെ(114/230) തുടർന്ന് മധ്യ പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ ലോക്സഭാംഗത്വം രാജിവച്ച് 2019-ലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2020-ൽ പാർട്ടിയിലുണ്ടായ വിഭാഗീയതയെ (കമൽനാഥ് vs ജ്യോതിരാദിത്യ സിന്ധ്യ) തുടർന്ന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ മുഖ്യമന്ത്രി പദം രാജിവച്ചു. കമൽനാഥുമായി ഭിന്നതയിലായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.[7][8]2020 മുതൽ 2022 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.[9]

പ്രധാന പദവികളിൽ

  • 1980 : ലോക്സഭാംഗം, ചിന്ദ്വാര (1)
  • 1984 : ലോക്സഭാംഗം, ചിന്ദ്വാര (2)
  • 1989 : ലോക്സഭാംഗം, ചിന്ദ്വാര (3)
  • 1991 : ലോക്സഭാംഗം, ചിന്ദ്വാര (4)
  • 1991-1995 : കേന്ദ്ര, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി (1)
  • 1995-1996 : കേന്ദ്ര, ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി (2)
  • 1997 : ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ ചിൻദ്വാരയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
  • 1998 : ലോക്സഭാംഗം, ചിന്ദ്വാര (5)
  • 1999 : ലോക്സഭാംഗം, ചിന്ദ്വാര (6)
  • 2004 : ലോക്സഭാംഗം, ചിന്ദ്വാര (7)
  • 2004-2009 : കേന്ദ്ര, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി (3)
  • 2009 : ലോക്സഭാംഗം, ചിന്ദ്വാര (8)
  • 2009-2011 : കേന്ദ്ര, ഉപരിതല-ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി (4)
  • 2011-2012 : കേന്ദ്ര, നഗര-വികസന വകുപ്പ് മന്ത്രി (5)
  • 2012-2014 : കേന്ദ്ര, പാർലമെൻററി-കാര്യ വകുപ്പ് മന്ത്രി (6)
  • 2014-2018 : ലോക്സഭാംഗം, ചിന്ദ്വാര (9)
  • 2014 : പ്രോ-ടൈം, ലോക്സഭ സ്പീക്കർ
  • 2018 : പ്രസിഡൻറ്, മധ്യപ്രദേശ് പി.സി.സി
  • 2018-2020 : മധ്യപ്രദേശ് മുഖ്യമന്ത്രി
  • 2019-തുടരുന്നു : നിയമസഭാംഗം, മധ്യപ്രദേശ്
  • 2020-2022 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്[10][11]

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ : അൽക്ക നാഥ്(മുൻ ലോക്സഭാംഗം)
  • മക്കൾ :
  • നകുൽ നാഥ് (17ആം ലോക്സഭാംഗം)
  • ബകുൽ നാഥ്

അവലംബം

[തിരുത്തുക]
  1. "മധ്യപ്രദേശ്: പ്രതിപക്ഷ നേതൃസ്ഥാനം കമൽനാഥ് രാജിവച്ചു | Kamal Nath Madhya Pradesh Congress | Manorama News" https://www.manoramaonline.com/news/latest-news/2022/04/28/kamal-nath-submits-resignation-from-the-post-of-madhya-pradesh-opposition-leader.html
  2. "മധ്യപ്രദേശ് ; രാജിവച്ച 22 എംഎൽഎമാർ ബിജെപിയിലേക്ക് | Madhya Pradesh Politics | Malayalam News | Manorama Online" https://www.manoramaonline.com/news/india/2020/03/22/22-defected-MLas-to-BJP.html
  3. "വിശ്വാസ വോട്ടിന് മുൻപ് രാജിവച്ച് കമൽനാഥ് | Kamal Nath | Manorama News" https://www.manoramaonline.com/news/india/2020/03/21/kamal-nath-resigns-as-madhya-pradesh-chief-minister.html
  4. "മധ്യപ്രദേശിൽ 3 മന്ത്രിമാർ തോറ്റു | Election 2020 | Malayalam News | Manorama Online" https://www.manoramaonline.com/news/india/2020/11/12/3-ministers-lost-in-madhya-pradesh.html
  5. "മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു | Kamalanath | Manorama News" https://www.manoramaonline.com/news/latest-news/2020/03/20/madhya-pradesh-cm-kamal-nath-press-meet.html
  6. "കമൽ നാഥിന്റെ രാഷ്ട്രീയശൈലിയിൽ നയവും തന്ത്രവും | Kamal Nath | Madhya Pradesh | Manorama News" https://www.manoramaonline.com/news/india/2018/12/14/06-cpy-kamal-nath-profile.html
  7. "ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു; കമൽനാഥ് സർക്കാർ വീണേക്കും | Jyotiraditya Scindia | Malayalam News | Manorama Online" https://www.manoramaonline.com/news/india/2020/03/10/Jyotiraditya-Scindia-quits-congress-party-crisis-in-Madhyapradesh-govt.html
  8. "മധ്യപ്രദേശ്: സിന്ധ്യയോടുള്ള കൂറ് ആവർത്തിച്ച് വിമത എംഎൽഎമാർ | MP | Jyotiraditya Scindia | Manorama Online" https://www.manoramaonline.com/news/latest-news/2020/03/17/madhya-pradesh-political-crisis-follow-up.html
  9. "കമൽനാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ | Kamal Nath | Madhyapradesh PCC Chief | Jyothiradithya Sindhia | India News | National News | Malayalam News | Manorama Online" https://www.manoramaonline.com/news/india/2018/04/26/09cpy-mpcc-and-kpcc.html
  10. "ചിന്ദ്‌വാരയിൽ കമൽ നാഥ് മൽസരിക്കും | Kamal Nath | Manorama News" https://www.manoramaonline.com/news/india/2019/02/19/kamal-nath-likely-to-contest-from-chhindwara.html
  11. "Madhya Pradesh by election result 2020: Jyotiraditya Scindia factor helps BJP win 19 of 28 seats in MP bypolls | The Financial Express" https://www.financialexpress.com/india-news/madhya-pradesh-by-election-result-2020-live-updates-mp-bypoll-jyotiraditya-scindia-kamal-nath-bjp-congress-shivraj-chouhan/2124550/lite/
"https://ml.wikipedia.org/w/index.php?title=കമൽ_നാഥ്&oldid=3823985" എന്ന താളിൽനിന്ന് ശേഖരിച്ചത്