കമ്പളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലം ഉഴുതു മറിച്ചാണ് വിത്തിടുക.നിലം പാകപെടുത്തൽ കാർഷികജനതയ്ക്ക് ഉത്സവമാണ്. കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഭാഗങ്ങളിൽ ദീപാവലി മുതൽ ശിവരാത്രി വരെ 'കമ്പള' മെന്ന പോത്തോട്ട മത്സരങ്ങളുടെ കാലമാണ്. മത്സരപ്പോത്തിനെ പ്രത്യേകം ആഹാരം നൽകി പോറ്റിയെടുക്കും. ചെളി നിറഞ്ഞ കമ്പത്തെ 'അളംകുന്ന' തു- വയലിനെ ഇളക്കിമറിക്കുന്നത് കൊണ്ടാണ് 'കമ്പളം' എന്ന് ഈ മത്സരത്തിനു പേരുവന്നത്.ഏറ്റവും ഉയരത്തിൽ ചെളിതെറിപ്പിച്ചോടി മുമ്പനാകുന്ന പോത്താണ് മത്സര വിജയി.കമ്പളച്ചാലിന്റെ അറ്റത്തുള്ള 'മഞ്ചൊട്ടി' യെന്ന പ്രത്യേകസ്ഥാനത്താണ് മത്സരപോത്ത് എത്തേണ്ടത്. വയനാട്ടിലെ പണിയരുടെ ഇടയിൽ നടപ്പുള്ള 'കമ്പളം' ഞാറുനടൽ എളുപ്പം തീർക്കാനുള്ള ആഘോഷച്ചടങ്ങാണ്. തുടികൊട്ടും, കുഴൽവിളിയും കമ്പളപ്പാട്ടും നൃത്തവുമൊക്കെയായി വലിയൊരു പണിയസംഘം വയലിലിറങ്ങി ഞാറുപറിക്കുകയും നടുകയും ചെയ്യും.

"https://ml.wikipedia.org/w/index.php?title=കമ്പളം&oldid=2517599" എന്ന താളിൽനിന്ന് ശേഖരിച്ചത്