Jump to content

കമലാബായ് ഹോസ്പേട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്രയിലെ ഒരു സാമൂഹ്യ സേവികയായിരുന്നു കമലാബായ് ഹോസ്പേട്ട് (Kamalabai Hospet), 1869-1981). നാഗ്‌പൂരിൽ പ്രവർത്തിക്കുന്ന മാതൃസേവാസംഘം എന്ന സേവാസംഘടന രൂപീകൃതമായതിൽ പങ്കുവഹിച്ചു. വേണുതായ് നെനെയ്ക്കൊപ്പം ചേർന്നാണ് 1921ൽ മാതൃസേവാസംഘം രൂപീകരിച്ചത്. 1971ൽ വിദ്യാ ശിക്ഷൺ പ്രസാരക് മണ്ഡൽ എന്ന സംഘടനയുടെ രൂപീകരണത്തിലും പ്രവർത്തിച്ചു. ആ സംഘടനയുടെ കീഴിൽ അമ്പതിലധികം വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

1961ൽ സാമൂഹ്യസേവനത്തിനു പത്മശ്രീ പുരസ്കാരവും, 1980ൽ ജമ്‌നാലാൽ ബജാജ് അവാർഡും അവർക്കു ലഭിച്ചു.

അവലംബം

[തിരുത്തുക]

"Padma Awards Directory (1954-2009)" (PDF). Ministry of Home Affairs.

"Jamnalal Bajaj Awards Archive". Jamnalal Bajaj Foundation.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Matru Sewa Sangh, Official website

"https://ml.wikipedia.org/w/index.php?title=കമലാബായ്_ഹോസ്പേട്ട്&oldid=3208685" എന്ന താളിൽനിന്ന് ശേഖരിച്ചത്