കബോട്ടാഷ് നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദേശ കപ്പലുകളിൽ നിന്നുള്ള കണ്ടയ്നറുകൾ ഇന്ത്യൻ പതാക വഹിച്ച ചെറുയാനങ്ങളിൽ മാത്രമേ ടെർമിനലിൽ എത്തിക്കാവൂ എന്ന് നിഷ്കർഷിക്കുന്നതാണ് കബോട്ടാഷ് നിയമം. [1]

മർച്ചന്റ്‌ ഷിപ്പിംഗ്‌ ആക്ടിലെ 406, 407 ഖണ്ഡങ്ങളേയും തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഇതര ചട്ടങ്ങളേയും ഒരുമിച്ച്‌ ചേർത്താണ്‌ കബോട്ടാഷ്‌ ചട്ടങ്ങൾ എന്നു പറയുന്നത്‌. പാശ്ചാത്യ രാജ്യങ്ങൾ ഈ നിബന്ധനകളെ കബോട്ടാഷ്‌ നിബന്ധനകൾ എന്നുവിളിക്കുന്നതിനാൽ നമ്മുടെ നാട്ടിലും ഇതിനെ കബോട്ടാഷ്‌ എന്നാണ്‌ വിളിക്കുന്നത്‌. ഇത്‌ ഒരു പ്രത്യേക നിയമമല്ല അതുപോലെതന്നെ നമ്മുടെ മർച്ചന്റ്‌ ഷിപ്പിംഗ്‌ ആക്ടിൽ കബോട്ടാഷ്‌ എന്ന്‌ വാക്കുപോലുമില്ല.[2]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=189894
  2. http://www.janmabhumidaily.com/jnb/?p=68880[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കബോട്ടാഷ്_നിയമം&oldid=3796070" എന്ന താളിൽനിന്ന് ശേഖരിച്ചത്