കപിൽ ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കപിൽ ശർമ്മ
Sharma on set of his show
ജനനം
ദേശീയതIndian
തൊഴിൽComedian, actor, singer, producer, television presenter
സജീവ കാലം2007-present
അറിയപ്പെടുന്നത്The Kapil Sharma Show, Comedy Nights with Kapil,Comedy Circus ,Kis Kisko Pyaar Karoon

ഒരു ഇന്ത്യൻ ഹാസ്യതാരവും,നടൻ, ടിവി അവതാരകനുമാണ് കപിൽ ശർമ്മ (ജനനം: ഏപ്രിൽ 2, 1981).ജൂൺ 2013 മുതൽ 2016 ജനുവരി വരെ പ്രശസ്തമായ ടെലിവിഷൻ കോമഡി ഷോയായ കോമഡി നൈറ്റ് വിത്ത് കപിൽ അവതരിപ്പിച്ചതോടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്ത്. ഡാൻസ്റിറിയാലിറ്റി ഷോയായ ജലക്ദിഖ്ലാ ജായുടെ ആറാമത്തെ സീസൺന്റെ അവതാരകൻ ആയിട്ടുണ്ട്. നിലവിൽ ഇദ്ദേഹം സോണി എന്റർടെയിന്റ്മെന്റ് ടെലിവിഷനു വേണ്ടി  ദ കപിൽ ശർമ ഷോ എന്ന പേരിൽ മറ്റൊരു കോമഡി ഷോയുടെ അവതാരകനാണ്. ഇദ്ദേഹം 2013 ലെ ഫോബ്സ് ഇന്ത്യയും സെലിബ്രിറ്റി പട്ടികയിൽ 93-ൽ എത്തിയിട്ടുണ്ട്

 

2013 സിഎൻഎൻ-ഐബിഎൻ വിനോദം വിഭാഗത്തിലെ ഇന്ത്യൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തിട്ടുണ്ട്.അതു പോലെ 2015-ൽ ഇക്കണോമിക് ടൈംസ്  ഏറ്റവും ആരാധ്യനായ ഇന്ത്യക്കാരനായി തിരഞ്ഞെടുത്തിട്ടുണ്ട്.ശർമയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി  സ്വച്ഛ് ഭാരത് അഭിയാൻ ന്റെ പ്രചാരണത്തിനായി നാമനിർദ്ദേശം ചെയ്യുകയും ശർമ്മ അതു സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.തുടർന്ന് 2015 സപ്തംബർ ൽ അദ്ദേഹത്തിന്റെ സ്വച്ഛ് ഭാരത് അഭിയാൻ നുള്ള സംഭാവനകളെ അംഗീകരിച്ചു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖർജി രാഷ്ട്രപതി ഭവനിലേയ്ക്കു ക്ഷണിച്ചു.25 സെപ്റ്റംബർ 2015 ന് പുറത്തിറങ്ങിയ അബ്ബാസ് മസ്താന്റെ റൊമാന്റിക്-കോമഡി ചിത്രമായ ''കിസ് കിസ്കോ പ്യാർ കരൂർ'' ലൂടെ ബോളിവുഡ് അരങ്ങേറിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=കപിൽ_ശർമ്മ&oldid=2845313" എന്ന താളിൽനിന്ന് ശേഖരിച്ചത്