കന്യാകുമാരി മെഴുക് മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ആദ്യത്തെ മെഴുക് മ്യൂസിയമാണ് കന്യാകുമാരിയിൽ 2005 ൽ നിർമ്മിക്കപ്പെട്ട മായാപുരി വണ്ടർ വാക്സ്. [1] ഇവിടുത്തെ പ്രശസ്തമായ ബേ വാച്ച് വാട്ടർ തീം പാർക്കിനുള്ളിലാണ് മായാപുരി വണ്ടർ വാക്സ് സ്ഥിതി ചെയ്യുന്നത്. സുനിൽ കണ്ടല്ലൂർ എന്ന ഇന്ത്യയിലെ ഏക വാക്സ് സ്കൾപ്ചറുടെ നേതൃത്വത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. [2] ചെറുതാണെങ്കിലും കന്യാകുമാരി സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ മെഴുക് മ്യൂസിയം. [3]

അവലംബം[തിരുത്തുക]