കദ്രി ഗോപാൽനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ സാക്സോഫോൺ ചക്രവർത്തി എന്നറിയപ്പെടുന്ന കദ്രി ഗോപാൽനാഥ് ആണ്‌ സാക്സോഫോൺ എന്ന പാശ്ചാത്യ സംഗീതോപകരണത്തിന്‌ കർണ്ണാടകസംഗീതവും അനായാസമായി വഴങ്ങുമെന്ന്‌ ആദ്യമായി തെളിയിച്ചത്. ബാൻഡ് മേളങ്ങളിൽ അനുബന്ധവാദ്യമായിട്ടാണ്‌ ഇന്ത്യയിൽ സാക്സോഫോൺ പ്രധാനമായി ഉപയോഗിച്ചിരുന്നത്. എന്നാൽ കദ്രി ഗോപിനാഥ് ഈ ഉപകരണം ഉപയോഗിച്ച് ക്ലാസിക്കൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ സാക്സോഫോണിന്റെ പ്രാധാന്യം ഇന്ത്യൻ സംഗീതാസ്വാദകർ തിരിച്ചറിഞ്ഞു.

ജീവചരിത്രം[തിരുത്തുക]

1950ൽ കർണ്ണാടകയിലെ കദ്രി എന്ന ദക്ഷിണകന്നട ജില്ലയിലാണ്‌ കദ്രി ഗോപാൽനാഥ് ജനിച്ചത്. നാദസ്വര വിദ്വാനായ പിതാവ് താനിയപ്പയിൽ നിന്നാണ്‌ കദ്രി സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ അഭ്യസിച്ചത്. ചെറുപ്പത്തിൽ മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘം സാക്സോഫോൺ വായിക്കുന്നത് കണ്ട് ആവേശം കയറിയാണ്‌ കദ്രി ആ സംഗീതോപകരണം അഭ്യസിക്കാൻ തീരുമാനിച്ചത്. ഈ പാശ്ചാത്യ സംഗീതോപകരണത്തെ തന്റെ ഇന്ത്യൻ രീതിയിൽ വായിക്കുക എന്ന സാഹസികത പൂർണ്ണമാക്കാൻ ഇരുപത് വർഷത്തെ അത്യദ്ധ്വാനം വേണ്ടി വന്നു."https://ml.wikipedia.org/w/index.php?title=കദ്രി_ഗോപാൽനാഥ്&oldid=2784346" എന്ന താളിൽനിന്നു ശേഖരിച്ചത്