കത്രിക
Jump to navigation
Jump to search
കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു മുറിക്കൽ ഉപകരണമാണ് കത്രിക. തുണി മുറിക്കുവാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. മുടി മുറിക്കുവാനും മറ്റും ക്ഷൗരക്കാരും കത്രികയാണ് ഉപയോഗിക്കുന്നത്. പരന്ന് ഒരുവശം ചെരിച്ച് മൂർച്ചപ്പെടുത്തിയ രണ്ടു ലോഹപാളികളെ നടുവിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് യോജിപ്പിരിച്ചാണ് അവ നിർമ്മിക്കുന്നത്. കൈ കടത്തി ഉപയോഗിക്കുവാനായ് രണ്ടു ലോഹ ഭാഗങ്ങളിലും അറ്റത്തായ് ഒരോ ദ്വാരങ്ങൾ വീതം ഉണ്ടാകും. കൈകളെ തമ്മിൽ അടുപ്പിക്കുമ്പോൾ ലോഹപാളികളുടെ മൂർച്ചയുള്ള അരികുകൾ ഒന്നൊന്നിനു പുറമേ കടന്നു പോകും വിധമാണ് അവയെ യോജിപ്പിക്കുന്നത്.