കണ്ണീരും കിനാവും
![]() പുറംചട്ട | |
കർത്താവ് | വി.ടി. ഭട്ടതിരിപ്പാട് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകൻ | ഡി.സി. ബുക്ക്സ് |
ഏടുകൾ | 115 |
ISBN | 81_7130_953_4 |
വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥമാണ് കണ്ണീരും കിനാവും. 1971-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കാണു ലഭിച്ചത്. [1][2]
വി ടി -യുടെ ബാല്യം കൗമാരം യവ്വനം പോലെ തന്നെ ബ്രാഹ്മണ സമൂഹം അനാചാരങ്ങളിൽ നിന്ന് പുറത്തു വരുന്നത് വരച്ചു കാട്ടുന്ന ആത്മകഥ പലപ്പോഴും ഒരു ചരിത്ര പുസ്തകമായും ഉയരുന്നത് കാണാം. ‘ഉണ്ണുക, ഉറങ്ങുക, ഗർഭമുണ്ടാക്കുക’, ‘വയ്ക്കുക, വിളമ്പുക, പ്രസവിക്കുക’തുടങ്ങി വിവാദപരമായ പ്രസ്‌താവനകളിൽ മുഖമടച്ചു പ്രഖ്യാപിക്കുന്ന ആഖ്യാന ശൈലി രചനയിൽ അവലംബിച്ചിരിക്കുന്നു.നങ്ങേമയും അമ്മുക്കുട്ടിയും സ്വകാര്യ ജീവിതത്തിലെ വേദനകളും ആത്മകഥാ ലക്ഷണങ്ങൾ പൂർണത്തിൽ എത്തിക്കുമ്പോളും കൃത്യമായ രാഷ്ട്രീയ സാമൂഹിക വീക്ഷണങ്ങൾ അടങ്ങുന്ന ഒരു ചരിത്ര പഠന സഹായി കൂടി ആയി തീരുന്നുണ്ട് പലപ്പോഴും ഈ പുസ്തകം.
"1921-ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻറെ വാർഷികത്തിൽ ഞാൻ കേരളത്തിൻറെ ഒരു പ്രതിനിധിയായി പങ്കെടുത്തു."എന്നതൊഴിച്ചാൽ അവിടെ സംഭവിച്ച രാഷ്ട്രീയ തീരുമാനങ്ങളെ ബോധപൂർവം ഒഴിവാക്കി തന്റെ കേരളം നവോത്ഥാനം എന്ന ലക്ഷ്യത്തിലേക്കു വി ടി കൃത്യമായി ഒരുക്കുന്നത് ഒരു വിരോധാഭാസമാണ് . ഇന്ത്യയുടെ ചുറ്റുപാടിനേക്കാൾ ഉപരി കേരളം സമൂഹം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി മേഖല എന്നതിന് ഒരു അടിവര മാത്രമാണ് പ്രസ്തുത ഭാഗം
വിദ്യാഭ്യാസവിപ്ലവത്തിലും സാമൂഹ്യവിപ്ലവത്തിലും അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചു പറയുന്ന ആത്മകഥാസ്വഭാവമുള്ള ഗ്രന്ഥമാണിത് [3]