കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റം (C.M.S.) എന്നാൽ സഹകരണപരമായ ഒരു ചുറ്റുപാടിലെ അഥവാ പരിസ്ഥിതിയിലെ പ്രവർത്തനത്തെ നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്ന അഥവാ ഉപയോഗിക്കപ്പെടുന്ന നടപടിക്രമങ്ങളുടെ ഒരു ശേഖരം നൽകുന്ന ഒരു സിസ്റ്റം ആണ്.[1][2][3] കമ്പ്യൂട്ടർ അധിഷ്‌ഠിതമോ അല്ലെങ്കിൽ കൈകൊണ്ടു നിർമ്മിച്ചതോ ഉപയോഗിക്കുന്നതോ ആയിരിക്കും ഈ നടപടിക്രമങ്ങൾ.

ഡോക്യുമെന്റ് മാനേജ്‌മെന്റ്, ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ്, റെക്കോർഡ് റിറ്റഷൻ എന്നിവ സംയോജിപ്പിച്ച് കൊളാബറേറ്റീവ് എൺവൈൺമെന്റിൽ[4] ഒന്നിലധികം ഉപയോക്താക്കളെ ഇസിഎം(ECM) പിന്തുണയ്ക്കുന്നു.[5]

നാമനിർദ്ദേശം ചെയ്യപ്പെട്ട ചില നടപടിക്രമങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

  • ഒരു വലിയ ജനക്കൂട്ടത്തിനു വേണ്ടി സംഭരിക്കപ്പെട്ട വിവരങ്ങൾ പങ്കു വയ്ക്കുവാനും സംഭാവന ചെയ്യുവാനും അനുവദിക്കുക.
  • ഉപയോക്തൃ റോളുകളെ അടിസ്ഥാനമാക്കി ഡാറ്റയിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കുക (ഉപയോക്താക്കൾക്കോ ഉപയോക്തൃ ഗ്രൂപ്പുകൾക്കോ ഏതൊക്കെ വിവരങ്ങൾ കാണാനും എഡിറ്റ് ചെയ്യാനും പ്രസിദ്ധീകരിക്കാനും കഴിയുമെന്ന് നിർവചിക്കുന്നു)
  • സംഭരിക്കപ്പെട്ട വിവരങ്ങൾ പങ്കു വയ്‌ക്കുക
  • സംഭാവന ചെയ്യുക സഹകരിക്കുക

പ്രമുഖമായ കണ്ടൻറ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റവെയറുകൾ വേർ‍ഡ്പ്രസ്സ്, ജൂംല,‍ ഡ്രുപാൽ എന്നിവ പിഎച്ച്പി പ്രോഗ്രാം ലാംഗ്വേജിലാണ് പ്രവർത്തിക്കുന്നത്. എല്ലാ കണ്ടൻറ് മാനേജ്മെൻറ് സോഫ്റ്റ്വേയറുക‍ളം ഒരു ‍ഡാറ്റാബേസ് നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.


അവലംബം[തിരുത്തുക]

  1. Managing Enterprise Content: A Unified Content Strategy. Ann Rockley, Pamela Kostur, Steve Manning. New Riders, 2003.
  2. The content management handbook. Martin White. Facet Publishing, 2005.
  3. Content Management Bible, Bob Boiko. John Wiley & Sons, 2005.
  4. Moving Media Storage Technologies: Applications & Workflows for Video and Media S2011. Page 381
  5. "What is a Content Management System (CMS)? Definition from WhatIs.com". SearchContentManagement. Retrieved 2019-09-23.