കട്ട്സുക്കോ സറുഹാഷി
കട്ട്സുക്കോ സറുഹാഷി | |
---|---|
ജനനം | 1920 മാർച്ച് 22 |
മരണം | സെപ്റ്റംബർ 29, 2007 | (പ്രായം 87)
ദേശീയത | ജപ്പാനിയൻ |
കലാലയം | ദി ഇംപീരിയൽ വുമൺസ് കോളേജ് ഓഫ് സൈൻസ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജിയോക്കെമിസ്റ്റ്രി |
സ്ഥാപനങ്ങൾ | മീറ്റിയറളോജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ജപ്പാൻ മീറ്റിയറളോജിക്കൽ സ്റ്റഡി |
വിദ്യഭ്യാസവും തൊഴിൽപരമായ ജീവിതവും
[തിരുത്തുക]ടോക്കിയോയിൽ ജനിച്ച സറുഹാഷി, ഇംപീരിയൽ വുമൺസ് കോളേജ് ഓഫ് സൈൻസിൽ നിന്ന് 1943-ന് ബിരുദമെടുത്തു. പിന്നീട് അവർ, സെന്റ്രൽ മീറ്റിയറോളജിക്കൽ ഒബ്സർവേറ്ററി -ക്ക് സ്വന്തമായ, ഉൽക്കാ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഇവിടത്തെ ജിയോകെമിക്കൽ ലബോറട്ടറിയിൽ വച്ചാണ് സറുഹാഷി തന്റെ മാർഗനിർദ്ദേശകനായി മാറിയ യാസുവോ മിയാക്കെ യോടൊപ്പം പ്രവർത്തിക്കുന്നത്. മിയാക്കെയുടെ ഉപദേശമനുസരിച്ച് 1950 -ന് കടൽജലത്തിലെ CO2 വിന്റെ അളവിനെപറ്റി പഠനമാരംഭിച്ചു.ആ സമയത്ത് CO2 -വിന്റെ അളവ് പ്രാധാന്യമുള്ളതായി വർദ്ധിച്ചിരുന്നില്ല, കൂടാതെ അതളക്കാൻ സറുഹാഷി ഉപയോഗിച്ചത് സ്വന്തമായി നിർമ്മിച്ച രീതികൾ തന്നെയായിരുന്നു.[1] .കെമിസ്റ്റ്രിയിലുള്ള ബിരുദം അവർ നേടിയത് യുണിവേഴ്സിറ്റി ഓഫ് ടോക്കിയോയിൽ വച്ച് 1957 നാണ്,ആദ്യമായി ഒരു സ്ത്രീയ്ക്ക് ഈ ബിരുദം ലഭിക്കുന്നത് അന്നാദ്യമായിരുന്നു.[2]
1979 നാണ് സറുഹാഷി ജിയോക്കെമിക്കൽ ലബോറട്ടറിയുടെ ഡയറക്ടറാകുന്നത്, എന്നാൽ ഒരുവർഷത്തിനുശേഷം അവർ ആസ്ഥാനത്തുനിന്ന് വിരമിച്ചു.1990-ലെ മിയാക്കേയുടെ മരണത്തിന് ശേഷം, സറുഹാഷി,മിയാക്കേയുടെ മൃദദേഹം കണ്ടെത്തിയ 1972-ൽ ടോക്കിയോയിലെ ജിയോകെമിസ്റ്റ്രി റിസർച്ച് അസോസിയേഷനിലെ എക്സിക്ക്യൂട്ടീവ് ഡയറക്ടറായി ചേർന്നു.അവർ നേടിയ ബഹുമതികളിൽ 1980 സറുഹാഷിയ്ക്ക് ലഭിച്ച ഇലക്ഷൻ ടു ദി സൈൻസ് കൗൺസിൽ ഓഫ് ജപ്പാനിന്റെ ബഹുമതിയും ഉൾപ്പെടുന്നു, പിന്നീട് 1985-ൽ മിയാക്കേ പുരസ്കാരവും, 1993-ൽ സൊസൈറ്റി ഓഫ് സീ വാട്ടർ സൈൻസെസിന്റെ ടനാക്ക പുരസ്കാരവും നേടി.
ജിയോക്കെമിക്കൽ ലബോറട്ടറിയുടെ ഡയറക്ടറിയിൽ നിന്ന് വിരമിക്കുന്ന സമയത്ത് സറുഹാഷിക്ക്, തന്റെ കൂടെ ജോലി ചെയ്യുന്നവർ ഒരു സമ്മാനമെന്ന രീതിയിൽ 5,000,000 യെൻ ($50,000) നൽകി. അത് അവർ സറുഹാഷി പുരസ്കാരം ലഭിക്കുന്നവർക്കായി മാറ്റിവച്ചു.1981 മുതൽ, പ്രകൃതി ശാസ്ത്രത്തിൽ തന്റേതായ മഹത്ത്വം തെളിയിച്ച ജാപ്പനീസ് സ്ത്രീകൾക്ക് ലഭിച്ചിരുന്ന ഒരു പുരസ്കാരമാണിത്.ഈ പുരസ്കാരം ആദ്യം ലഭിച്ചത് ടൊമോക്കോ ഒഹ്റ്റയ്ക്കാണ്.ഈ പുരസ്കാരത്തിന്റെ പ്രധാനഭാഗമെന്നതിനെകുറിച്ച് സറുഹാഷി പറഞ്ഞത് ഇതാണ്:സ്ത്രീ ശാസ്ത്രജ്ഞകളുടെ പരിതിയില്ലായ്മയെ ഇത് സൂചിപ്പിക്കുന്നു, ഈ പുരസ്കാരം നേടുന്ന ഓരോ സ്ത്രീയും ഒരു നല്ല ശാസ്ത്രജ്ഞമാത്രമല്ല .... അത്ഭുതപൂർണമായ മനുഷ്യജീവിയും കൂടിയാണ്
ബിക്കിനി അറ്റോളിലെ ന്യൂക്ക്ലിയർ പരീക്ഷണത്തിന്റെ ഫലങ്ങൾ
[തിരുത്തുക]
മരണം
[തിരുത്തുക]ടോക്കിയോയിലെ തന്റെ വീട്ടിൽ വച്ച് 2007 സെപ്തമ്പർ 29-നാണ് സറുഹാഷി മരിച്ചത്. അപ്പോളവർക്ക് പ്രായം 87 ആയിരുന്നു.
പ്രശസ്തിയും, പുരസ്കാരങ്ങളും
[തിരുത്തുക]- 1958 - established the Society of Japanese Women Scientists to promote women in the sciences and contribute to world peace.[3]
- 1979 - named executive director of the Geochemical Laboratory.
- 1980 - first woman elected to the Science Council of Japan.
- 1981 - won the Avon Special Prize for Women, for researching peaceful uses of nuclear power and raising the status of women scientists.
- 1981 - established the Saruhashi Prize, given yearly to a female scientist who serves as a role model for younger female scientists.
- 1985 - first woman to win the Miyake Prize for geochemistry.
- 1993 - won the Tanaka Prize from the Society of Sea Water Sciences.
ഉദ്ധരണികൾ
[തിരുത്തുക]ശ്രേഷ്ഠയായ ശാസ്ത്രജ്ഞയാകാനുള്ള കഴിവ് ലോകത്ത് നിറയെ സ്ത്രീകൾക്കുണ്ട്. നാളെ പുരുഷന്മാരോടൊപ്പം സ്ത്രീകൾക്കും, ശാസ്ത്രത്തിന്റേയും, സാഹിത്യത്തിന്റേയും മേഖലകളിൽ ഒരുമിച്ച് കാൽവയ്ക്കാനുള്ള ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്.
അവലംബം
[തിരുത്തുക]- ↑ Yount, Lisa (1996) Twentieth-Century Women Scientists, Facts On File, Inc., p. 53, ISBN 0-8160-3173-8
- ↑ Yount, Lisa (2008). A to Z of women in science and math (Rev. ed.). New York: Facts On File. pp. 263–264. ISBN 978-0-8160-6695-7.
- ↑ Robertson, Jennifer, editor (2008) A Companion to the Anthropology of Japan, John Wiley & Sons, p. 477, ISBN 140514145X
റെഫറൻസുകൾ
[തിരുത്തുക]- Yount, Lisa (1996). Twentieth Century Women Scientists. New York: Facts on File. ISBN 0-8160-3173-8.
- Morell, Virginia et al. (April 16, 1993). Called 'Trimates,' three bold women shaped their field. Science, v260 n5106 p420(6).