കടലാസുപുലി
ദൃശ്യരൂപം
സാഹിത്യത്തിൽ ഉപയോഗിക്കുന്ന ഒരു ശൈലീപദമാണ് കടലാസുപുലി. ബാഹ്യമായി കരുത്തുറ്റതെന്ന് പ്രതീതി ജനിപ്പിക്കുന്നതും എന്നാൽ യഥാർത്തത്തിൽ തീർത്തും നിരുപദ്രവകാരിയുമായ ഒരു കാര്യത്തെ സൂചിപ്പിക്കാനുമാണ് ഈ പദം ഉപയൊഗിക്കുന്നത്. പുരാതന ചൈനീസ് സംസ്കാരത്തിൽ നിന്നാണ് ഈ പ്രയോഗത്തിന്റെ ഉദ്ഭവം zhǐ lǎohǔ (Chinese: 紙老虎) എന്ന വാക്കിന്റെ ഭാഷാന്തരമാണ് കടലാസുപുലി (Paper tiger).
ഈ പദം എന്ന് ഇംഗ്ളീഷ് ഭാഷയിൽ എത്തിയെന്നതിനെക്കുറിച്ച് ഭിന്നാപ്രായമാണുള്ളത്. ഹോംകോങ്ങിന്റെ രണ്ടാം ഗവർണർ ആയിരുന്ന ജോൺ ഫ്രാൻസിസ് ഡേവിസ് 1836ൽ ഈ പദം ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്യതായി കാണാം.[1]ഇംഗ്ളീഷ് ഭാഷയിൽ നിന്നാണ് ഈ പദം മലയാളത്തിലെത്തിയത്.
അവലംബം
[തിരുത്തുക]- ↑ Davis, John Francis (1836). The Chinese: A General Description of the Empire of China and Its Inhabitants. Vol. 2. London: C. Knight. p. 163. OCLC 5720352.
Some of the ordinary expressions of the Chinese are pointed and sarcastic enough. A blustering, harmless fellow they call 'a paper tiger.'