കക്കൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Squat toilet as seen in some parts of Europe and Asia.

മലമൂത്ര വിസർജ്ജനം നടത്താൻ ഉപയോഗിക്കുന്ന മുറിയാണു കക്കൂസ് അഥവാ ശൗചാലയം (പഴയമലയാളം: മറപ്പുര). തുറന്ന പ്രദേശത്തുള്ള വിസർജ്ജനം മൂലമുള്ള രോഗാണുസംക്രമണം ഒരു പരിധിവരെ തടയാൻ ഇതുപകരിക്കുന്നു.


നവംബർ 19 ലോക കക്കൂസ് ദിനമായി ആചരിക്കുന്നു. ലോകത്തെ 250 കോടി ജനങ്ങൾ ശരിയായ ശുചിത്വ സംവിധാനങ്ങളില്ലാത്തതിനാൽ അനുഭവിക്കുന്ന യാതനകൾക്ക് അറുതിവരുത്താനും, "ലോക ശുചിത്വം" എന്ന വെല്ലുവിളി നേരിടാനും. കക്കൂസുകളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന വിശ്വാസങ്ങൾക്കും മറ്റുമെതിരായ ബോധവൽക്കരണം നടത്താനും ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്. യുണിസെഫ് പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെയാണ് ഈ ദിനാചരണം നടക്കുന്നത്. [1] [2]

അവലംബം[തിരുത്തുക]

  1. http://www.unicef.org/infobycountry/sierraleone_66384.html
  2. http://www.worldtoiletday.org/
"https://ml.wikipedia.org/w/index.php?title=കക്കൂസ്&oldid=1712975" എന്ന താളിൽനിന്നു ശേഖരിച്ചത്