കക്കാടംപുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലപ്പുറം ജില്ലയിലെ അബ്ദുൽറഹ്മാൻ നഗർ പഞ്ചായത്തിലെ ഒരു വാർഡ്. കൊണ്ടോട്ടി തിരൂരങ്ങാടി പാത ഇത് വഴി കടന്നു പോകുന്നു.

ചരിത്രം[തിരുത്തുക]

മുമ്പ് വിജനമായി കിടന്നിരുന്ന ഒരു വലിയ പറമ്പായിരുന്നു ഈ പ്രദേശം. കക്കാട്ടുകാരനായിരുന്ന ഏതെങ്കിലും വ്യക്തിയുടെ കൈവശമായിരുന്നിരിക്കണം ഈ പ്രദേശം. അതിനാലായിരിക്കണം കക്കാടംപുറം എന്ന പേര് ലഭിച്ചത്. [അവലംബം ആവശ്യമാണ്]

ജന്മികളായ നെച്ചിക്കാട്ട'് ഇല്ലക്കാരുടെ കൈവശമായിരുന്നു കക്കാടംപുറം പിന്നീട് സാമൂതിരി ഭരണത്തിലെത്തിച്ചേരുകയും പിന്നീട് സാമൂതിരി കോട്ടക്കൽ കോവിലകത്തെ ഏല്പിച്ചു കൊടുക്കുകയുമായിരുന്നു.

അടുത്ത കാലം വരെ വിജനമായി കിടന്നിരുന്ന കക്കാടംപുറത്ത് ഇപ്പോൾ ഒരു സർക്കാർ യു. പി. സ്‌കൂൾ, ഒരു മദ്രസ, ഒരു ജുമാ മസ്ജിദ്, രണ്ട് നമസ്‌കാര പള്ളികൾ, രണ്ട് അംഗനവാടികൾ, ഒരു അങ്ങാടി എന്നിവ നില കൊള്ളുന്നു. കുറുക്കൻ കുഞ്ഞായിൻ മുസ്ലിയാർ, പാവുതൊടിക മുഹമ്മദ്, ചേമ്പട്ടിയിൽ പി. കെ. മൊയ്തീൻ ഹാജി, പാലമടത്തിൽ പുതുപ്പറമ്പിൽ ഏനിക്കുട്ടി എന്നിവർ സ്ഥലത്തെ പ്രമുഖരായിരുന്നു. മദ്രസക്ക് സ്ഥലം സംഭാവന നൽകിയ ഇദ്ദേഹത്തിന്റെ സ്ഥലത്താണ് സ്‌കൂളും നിർമ്മിച്ചത്.


സാമ്പത്തിക രംഗം[തിരുത്തുക]

കപ്പ, നെല്ല്, എള്ള് എന്നീ കൃഷികളും അടക്ക വ്യവസായവുമായിരുന്നു പ്രധാന സാമ്പത്തിക സ്രോതസ്സുകൾ. പനമ്പുഴക്കടവ് പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. തലച്ചുമടായി കൊണ്ടു വിരുന്ന ചരക്കുകൾ, തോണികൾ, ചങ്ങാടം എന്നിവ വഴി അന്യ ദിക്കുകളിലേക്ക് കയറ്റി അയച്ചിരുന്നത് ഇത് വഴിയായിരുന്നു. കൊപ്ര, ചൂടി എന്നിവയും ഇവിടെ നി്ന്ന് കയറ്റി അയച്ചിരുന്നു. തോണിയും, രാമനാട്ടുകര വഴി ഊടുവഴിയിലൂടെയുമായിരുന്നു ചരക്കുകൾ കോഴിക്കോട്ടെത്തിച്ചിരുന്നത്.

തൃശൂർ, കൊച്ചി, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ കക്കാടംപുറത്തുകാർ ജോലി ചെയ്തിരുന്നു. അത് വഴി നേടിയ തൊഴിൽ വൈദഗ്ദ്ധ്യവും അനുഭവ സമ്പത്തും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ കുറിച്ച അറിവും, വ്യവസായ തല്പരരായ പാവുതൊടിക മുഹമ്മദിനെ പോലുള്ളവരെ, വ്യവായ രംഗത്തേക്ക് നയിക്കുകയായിരുന്നു.

പാത്രവ്യവസായം[തിരുത്തുക]

അലൂമനീയ പാത്രങ്ങളുടെ കച്ചവടം, ചെമ്പ് പാത്ര റിപ്പയറിംഗ്, ഈയം പൂശൽ എന്നിവ തൊഴിലായി സ്വീകരിച്ച വലിയൊരു വിഭാഗം പ്രദേശത്തുണ്ടായിരുന്നു. പ്രധാനമായും വടക്കൻ കേരളമായിരുന്നു ഇവരുടെ പ്രവർത്തന കേന്ദ്രങ്ങൾ. കച്ചവടക്കാരും തൊഴിലാളികളുമായി മുപ്പതോളം കക്കാടംപുറത്തുകാർ തളിപ്പറമ്പിൽ മാത്രം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുത്. എന്നാൽ ഗൾഫു സ്വാധീനം പ്രദേശത്തിന്റെ മുഖഛായ തികച്ചും മാറ്റുകയായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. അബ്ദുൽറഹ്മാൻ നഗർ ക്രോണിക്കിൾ 2013 പേ. 33, 34[dubious ][verification needed]
"https://ml.wikipedia.org/w/index.php?title=കക്കാടംപുറം&oldid=2279665" എന്ന താളിൽനിന്ന് ശേഖരിച്ചത്