ഓർത്തോഗ്നാത്തിക് ശസ്ത്രക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Orthognathic surgery
Osteotomies of the jaws:

1. LeFort I 2. Bilateral Sagittal Split 3. Genioplasty 4. IMDO 5. GenioPaully 6. Custom PEEK 7. SARME 8. Custom BIMAX

9. Super BIMAX
ICD-9-CM76.6

ഓർത്തോഗ്നാത്തിക് ശസ്ത്രക്രിയ, (/ˌɔːrθəɡˈnæθɪk/), ഇംഗ്ലീഷ് : Orthognathic Surgery. താടിയെല്ല് ശരിയാക്കുന്ന ശസ്ത്രക്രിയ അല്ലെങ്കിൽ താടിയെല്ലിന്റെ ശസ്ത്രക്രിയ എന്നത് മുഖത്തെ താടിയെല്ലുകളായ മേൽ താടിയെല്ലോ കീഴ്താടിയെല്ലോ അല്ലെങ്കിൽ രണ്ടുമോ കൃത്യമല്ലാതെ വളരുന്ന അവസ്ഥയിലോ കൂർക്കം വലിയോ താടിയിലെ അസ്ഥിബന്ധത്തിനു വരുന്ന അസുഖങ്ങളോ അല്ലെങ്കിൽ കാഠിന്യം ഏറിയ ദന്ത്രവൈകൃതമോ ഉള്ളവരിൽ അതിനുള്ള ചികിത്സയായി ചെയ്യുന്ന ഒരു ശസ്ത്രക്രിയാരീതിയാണ് ഓർത്തോഗ്നാത്തിക് ശസ്ത്രക്രിയ. [1] മക്സില്ലോ ഫേഷ്യൽ സർജറി നിപുണരോ പ്ലാസ്റ്റിക് സർജറി വിദഗ്ദരോ അല്ലെങ്കിൽ ജനറൽ സർജറി വിദഗ്ദരോ ആണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. സാധാരണയായി ഇവയെ ഓസ്റ്റിയോട്ടമികൾ എന്നു വിളിക്കുന്നു.

ഓർത്തോഗ്നാത്തിക് ശസ്ത്രക്രിയയുടെ ഉത്ഭവം ഓറൽ സർജറി വകുപ്പിൽ ഉൾപ്പെടുന്നു, ആഘാതം സംഭവിച്ചതോ സ്ഥാനഭ്രംശം സംഭവിച്ചതോ ആയ പല്ലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രവർത്തനങ്ങൾ ആണ് ഓറൽ സർജറിയിൽ ഉൾപ്പെടുന്നത്. മാലൊക്ലൂഷൻ അഥവാ ദന്തവൈകൃതം, സ്കെലിട്ടൽ മാലൊക്ക്ലുഷൻ അഥവാ താടിയെല്ലിലെ സ്ഥാന ഭ്രംശം എന്നിവയ്ക്കുള്ള ദന്ത ചികിത്സകൾക്കൊപ്പമോ അതോ തനിച്ചോ ഓർത്തോഗ്നാത്തിക് ശസ്ത്രക്രിയ ചെയ്തു വരുന്നു.

ചരിത്രം[തിരുത്തുക]

1849-ൽ ഡോ. സൈമൺ പി. ഹുല്ലിഹെനിൽ നിന്നുള്ള ഓർത്തോഗ്നാത്തിക് സർജറിയുടെ ആദ്യത്തെ പ്രസിദ്ധീകരിച്ച കേസുകളിൽ ഒന്ന്. യഥാർത്ഥത്തിൽ ഹരോൾഡ് ഹാർഗിസ് ആണ് ഓർത്തോഗ്നാത്തിക് ശസ്ത്രക്രിയ എന്ന പേരു ആദ്യമായി രൂപപ്പെടുത്തിയത്. ഇത് ആദ്യം ജർമ്മനിയിൽ കൂടുതൽ പ്രചാരം നേടി. പിന്നീട് ബൈലാറ്ററൽ സജിറ്റൽ സ്പ്ലിറ്റ് ഓസ്റ്റിയോടോമി (ബിഎസ്എസ്ഒ) വികസിപ്പിച്ച ഹ്യൂഗോ ഒബ്‌വെഗെസർ ആണ് ഇത് കൂടുതൽ പ്രചാരത്തിലാക്കിയത്. പിളർന്ന അണ്ണാക്ക് പോലുള്ള അപായ രോഗങ്ങളുടെ ചികിത്സയ്ക്കും ഈ ശസ്ത്രക്രിയ ഉപയോഗിക്കുന്നു. [2] സാധാരണഗതിയിൽ, വായയിലൂടെയാണ് ശസ്ത്രക്രിയ നടത്തുന്നത്, അവിടെ താടിയെല്ല് മുറിച്ച്, നീക്കി, പരിഷ്‌ക്കരിച്ച്, മാലോക്ലൂഷൻ അല്ലെങ്കിൽ ഡെന്റോഫേഷ്യൽ വൈകല്യം ശരിയാക്കാൻ ക്രമീകരണം ചെയ്യുന്നു. "ഓസ്റ്റിയോടോമി" എന്ന വാക്കിന്റെ അർത്ഥം ശസ്ത്രക്രിയയിലൂടെയുള്ള അസ്ഥി വിഭജനം എന്നാണ്.

വർഗ്ഗീകരണം[തിരുത്തുക]

ഹെമി മാൻഡിബുലാർ അറ്റ്രോഫി ഉള്ള ഒരു രോഗിയിൽ ബീ.എസ്.എസ്.ഓ. ശസ്ത്രക്രിയ ചെയ്തിരിക്കുന്നു,

ഓസ്റ്റിയോട്ടമി അഥവാ ഓസ്റ്റിയോടോമി എന്നി വിളിക്കുന്ന അസ്ഥികളെ മുറിച്ച് സ്ഥാനം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയാണിത് അടിസ്ഥാനപരമായി. ലീഫോ എന്ന ശസ്ത്രജ്ഞൻ രൂപീകരിച്ച താടിയെല്ലിന്റെ ഒടിയലിന്റെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ടാണ് ഈ ശസ്ത്രക്രിയയുടെ വർഗ്ഗീകരണവും ചെയ്യുന്നത്. ഇതനുസരിച്ച് ലീ ഫോ 1, ലീഫോ 2, ലീഫോ 3, എന്നീ വർഗീകരണങ്ങൾ കൂടാതെ ബൈലാറ്ററൽ സാജിറ്റൽ സ്പ്ലിറ്റ് (ബി.എസ്.എസ്. ഓ.) അഡ്വാന്സ്മെന്റ് അല്ലെങ്കിൽ റിട്രോപൊസിഷനിങ്ങ്, സുപ്പീരിയർ റീപൊസിഷനിങ്ങ്, ഐ.എം.ഡി.ഓ., കസ്റ്റം പീക്ക് 7, സാർമേ എന്നിവയും കസ്റ്റം ബൈമാക്സ് ഓസ്റ്റിയോട്ടമി എന്നിവയുമാണ് പ്രധാനമായും ചെയ്യുന്ന ശസ്ത്രക്രിയകൾ.

കേരളത്തിൽ[തിരുത്തുക]

കേരളത്തിൽ ഓർത്തോഗ്നത്തിക് സർജറിയുടെ അഗ്രഗാമി ആയി അറിയപ്പെടുന്നത് വർഗീസ് മാണി ആണ് . കൂടാതെ അജു ഊമ്മൻ ജോർജ്ജ് പോലുള്ള മറ്റു മാക്സില്ലോ ഫേഷ്യൽ സർജന്മാരും ആദ്യകാലങ്ങളിൽ ഒര്തോഗ്നത്തിക് സർജറികൾ ചെയ്തു വന്നിരുന്നു.മിക്ക ഡെന്റൽ കോളേജുകളിലും ഓർത്തോഗ്നത്തിക് സർജജറികൾ ചെയ്തു വരുന്നുണ്ട്.

റഫറൻസുകൾ[തിരുത്തുക]

  1. Aesthetic orthognathic surgery and rhinoplasty. Derek M. Steinbacher. Hoboken, NJ. 2019. ISBN 978-1-119-18711-0. OCLC 1057242839.{{cite book}}: CS1 maint: location missing publisher (link) CS1 maint: others (link)
  2. "Orthognathic surgery in cleft patients". J Craniomaxillofac Surg. 34 (Suppl 2): 77–81. September 2006. doi:10.1016/S1010-5182(06)60017-6. PMID 17071397.