ഓഡ്രി ട്രഷ്കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓഡ്രി ട്രഷ്കെ
ദേശീയതഅമേരിക്കൻ
തൊഴിൽഅധ്യാപിക, ചരിത്രകാരി, എഴുത്തുകാരി
Academic work
InstitutionsRutgers University
വെബ്സൈറ്റ്audreytruschke.com

ദക്ഷിണേഷ്യൻ പഠനത്തിലെ ഒരു ചരിത്രകാരിയും റുട്ജേഴ്സ് സർവ്വകലാശാലയിലെ അധ്യാപികയുമാണ് ഓഡ്രി ട്രഷ്കെ. ദക്ഷിണേഷ്യൻ ചരിത്രം പൊതുവിലും മുഗൾ ഭരണകാലത്തെ പ്രത്യേകിച്ചും ശ്രദ്ധിച്ച് വരുന്ന അവർ, മുഗൾ ഭരണകാലത്തെ സാമുദായിക ബന്ധങ്ങളെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. തീവ്ര ഹിന്ദുത്വ വാദികളുടെ നിരന്തരമായ വിമർശനങ്ങൾക്കും പീഡനങ്ങൾക്കും ഓഡ്രി ട്രഷ്കെ വിധേയമായി വരുന്നുണ്ട്[1][2][3]. ഹിന്ദുമതത്തോട് മുൻവിധി നിറഞ്ഞതാണ് ഇവരുടെ നിലപാടുകളെന്ന് ഹിന്ദുത്വ വാദികൾ ആരോപിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

2004-ൽ ചിക്കാഗോ സർവകലാശാലയിൽ നിന്ന് മതപഠനത്തിൽ ബിരുദം നേടിയ ശേഷം ഓഡ്രി ട്രഷ്കെ 2007-ൽ മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, ആഫ്രിക്ക എന്നിവയുടെ ചരിത്രത്തിൽ കൊളംബിയ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. തുടർന്ന് അതേ വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി[4].

2012-ൽ കൊളംബിയ സർവ്വകലാശാലയിൽ തന്നെ ഡോക്ടറേറ്റ് നേടിയ ഓഡ്രി ട്രഷ്കെ അവിടെ തന്നെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയിരുന്നു. 2013 മുതൽ 2016 വരെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലും ഇതേ തസ്തികയിൽ ഓഡ്രി ട്രഷ്കെ ജോലി ചെയ്തു. 2015-ൽ ദക്ഷിണേഷ്യൻ ചരിത്രം പഠിപ്പിക്കാനായി റട്ജേഴ്സ് സർവ്വകലാശാലയിൽ ചുമതലയേറ്റ അവർ, അസോസിയേറ്റ് പ്രൊഫസറായി അവിടെ തുടരുന്നു[4]. ഏഷ്യൻ സ്റ്റഡീസ് പ്രോഗ്രാമിന്റെ ഡയറക്ടർ കൂടിയാണ് ഓഡ്രി ട്രഷ്കെ ഇപ്പോൾ[5].

രചനകൾ[തിരുത്തുക]

മുഗൾ ഭരണ കാലത്ത് കോടതികളിൽ സംസ്കൃത ഭാഷ വഹിച്ചിരുന്ന പങ്കിനെ കുറിച്ച് പ്രതിപാദിക്കുന്ന കൾച്ചർ ഓഫ് എൻകൗണ്ടേഴ്സ്: സാൻസ്ക്രിത് അറ്റ് ദ മുഗൾ കോർട്ട്സ് എന്ന ഗ്രന്ഥം 2016-ൽ കൊളംബിയ യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചു. 1560 മുതൽ 1650 വരെയുള്ള കാലഘട്ടമാണ് ഈ ഗ്രന്ഥത്തിൽ പഠന വിധേയമായിരുന്നത്. വിവിധ അക്കാദമിക് ജേണലുകളും[5] പണ്ഡിതരും ഈ പഠനത്തെ അമൂല്യമായ സംഭാവനയായി വിലയിരുത്തിയിരുന്നു[6][7][8][9][10][11][12]. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിനെ സംബന്ധിച്ച് ഓഡ്രി ട്രഷ്കെ എഴുതിയ ഔറംഗസേബ്: ദ ലൈഫ് ആൻഡ് ലെഗസി ഓഫ് ഇന്ത്യാസ് മോസ്റ്റ് കോൺട്രവേർഷ്യൽ കിങ് എന്ന ഗ്രന്ഥം 2017-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിരുന്നു[13][14]. ഈ ഗ്രന്ഥം അക്കാദമിക രംഗത്തും പുറത്തും അനുകൂലവും പ്രതികൂലവുമായ കോളിളക്കത്തിന് ഇടയാക്കിയിരുന്നു[15][16]. 2021 ജനുവരിയിൽ ദ ലാംഗ്വേജ് ഓഫ് ഹിസ്റ്ററി: സാൻസ്ക്രിത് നരേറ്റീവ്സ് ഓഫ് ഇന്തോ-മുസ്‌ലിം റൂൾ എന്ന പഠനം ഓഡ്രി ട്രഷ്കെയുടെതായി പുറത്തിറങ്ങി[17]. കൊളംബിയ യൂണിവേഴ്സിറ്റി പ്രസ് ആണ് ഇത് പ്രസിദ്ധീകരിച്ചത്. 2021 മെയ് മാസത്തിൽ പുറത്തിറങ്ങിയ ദ രാമായണ ഓഫ് ഹാമിദ ബാനു ബീഗം, ക്വീൻ മദർ ഓഫ് മുഗൾ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിങ്ങിൽ ഓഡ്രി ട്രഷ്കെ പങ്കുവഹിച്ചു[18]. അമേരിക്കൻ ഹിസ്റ്റോറിക്കൽ അസോസിയേഷൻ, ഓഡ്രി ട്രഷ്കെയുടെ കൾച്ചർ ഓഫ് എൻകൗണ്ടേഴ്സ്: സാൻസ്ക്രിത് അറ്റ് ദ മുഗൾ കോർട്ട്സ് എന്ന കൃതിയെ 2017-ലെ ദക്ഷിണേഷ്യൻ പഠനത്തിലെ ഏറ്റവും മികച്ച പഠനമായി വിലയിരുത്തുന്നുണ്ട്[19]. രാമായണത്തെയും മറ്റ് ഹൈന്ദവ ഗ്രന്ഥങ്ങളെയും വിശകലനം ചെയ്യുന്ന പ്രഭാഷണങ്ങളിൽ ഓഡ്രി ട്രഷ്കെ ഉപയോഗിച്ച ചില പ്രയോഗങ്ങൾ കുറച്ച് മയപ്പെടുത്തേണ്ടതായിരുന്നു എന്ന് പല പണ്ഡിതരും വിലയിരുത്തുന്നുണ്ട്[20][21][22].

നിലപാടുകൾ[തിരുത്തുക]

ഹിന്ദുത്വത്തിന്റെയും അതിന്റെ നിഷേധാത്മക പ്രത്യയശാസ്ത്രത്തെയും വലിയ തോതിൽ വിമർശിക്കുന്ന ഓഡ്രി ട്രഷ്കെ[23], ഇതേ നിലപാടുകളുള്ള പണ്ഡിതന്മാരോടൊപ്പം ചേർന്ന് ഒരു സംഘം രൂപീകരിച്ച് കൊണ്ട് പ്രവർത്തിക്കുന്നു[24][25]. ഹിന്ദുത്വ ഹറാസ്മെന്റ് ഫീൽഡ് മാന്വൽ എന്ന പേരിൽ പ്രവർത്തിക്കുന്ന അവർ തീവ്ര ഹിന്ദുത്വവാദികളുടെ വാദങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണച്ചു വരുന്നു[26].

ഇത്തരം നിലപാടുകൾ കാരണം ഓഡ്രി ട്രഷ്കെ ഹിന്ദുത്വ ശക്തികളുടെ നോട്ടപ്പുള്ളിയായി മാറി[20].

അവലംബം[തിരുത്തുക]

 1. Scroll Staff. "Historian Audrey Truschke faces threats, Rutgers University extends support to her". Scroll.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 14 March 2021.
 2. Chung, Victoria; Yeasky, Joanne. "Rutgers professor faces open letter accusing her of Hinduphobia". The Daily Targum (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 17 March 2021.
 3. "Rutgers Faculty Extends 'Unreserved Support' to Professor Audrey Truschke". The Wire. ശേഖരിച്ചത് 18 March 2021.
 4. 4.0 4.1 "Audrey Truschke | Rutgers, The State University of New Jersey - Academia.edu". rutgers.academia.edu. ശേഖരിച്ചത് 14 March 2021.
 5. 5.0 5.1 "Audrey Truschke". Rutgers SASN (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 14 March 2021.
 6. Fani, Aria (4 March 2019). "Culture of Encounters: Sanskrit at the Mughal Court". Iranian Studies. 52 (1–2): 231–237. doi:10.1080/00210862.2019.1590819. ISSN 0021-0862. S2CID 167120313.
 7. Smith, Edmond (2017). "Review of 'Culture of Encounters: Sanskrit at the Mughal Court". Reviews in History. doi:10.14296/RiH/2014/2122.
 8. "Gandhi on Truschke, 'Culture of Encounters: Sanskrit at the Mughal Court' | H-Asia | H-Net". networks.h-net.org. ശേഖരിച്ചത് 14 March 2021.
 9. Anooshahr, Ali (3 August 2018). "Culture of Encounters: Sanskrit at the Mughal Court, written by Audrey Truschke". Journal of Early Modern History (ഭാഷ: ഇംഗ്ലീഷ്). 22 (4): 299–301. doi:10.1163/15700658-12342585-01. ISSN 1385-3783.
 10. Gommans, Jos (1 December 2017). "Audrey Truschke. Culture of Encounters: Sanskrit at the Mughal Court". The American Historical Review (ഭാഷ: ഇംഗ്ലീഷ്). 122 (5): 1584–1585. doi:10.1093/ahr/122.5.1584. ISSN 0002-8762.
 11. Keshavmurthy, Prashant (May 2017). "Audrey Truschke , Culture of Encounters: Sanskrit at the Mughal Court (New York: Columbia University Press, 2016). Pp. 384. $60.00 cloth. ISBN: 9780231173629". International Journal of Middle East Studies (ഭാഷ: ഇംഗ്ലീഷ്). 49 (2): 349–352. doi:10.1017/S0020743817000174. ISSN 0020-7438. S2CID 165087547.
 12. Talbot, Cynthia (February 2017). "Audrey Truschke : Culture of Encounters: Sanskrit at the Mughal Court. xiii, 362 pp. New York: Columbia University Press, 2016. £44. ISBN 978 0231173629". Bulletin of the School of Oriental and African Studies (ഭാഷ: ഇംഗ്ലീഷ്). 80 (1): 167–168. doi:10.1017/S0041977X17000301. ISSN 0041-977X.
 13. "Aurangzeb | Reading Religion". readingreligion.org. ശേഖരിച്ചത് 14 March 2021.
 14. Mondini, Sara (October 2018). "Audrey Truschke: Aurangzeb: The Life and Legacy of India's Most Controversial King. xiii, 136 pp. Stanford: Stanford University Press, 2017. ISBN 978 1 5036 0257 1". Bulletin of the School of Oriental and African Studies (ഭാഷ: ഇംഗ്ലീഷ്). 81 (3): 555–557. doi:10.1017/S0041977X18001179. ISSN 0041-977X.
 15. Faruqui, Munis D. (6 March 2019). "Aurangzeb: The Life and Legacy of India's Most Controversial King. By Audrey Truschke". Journal of the American Academy of Religion (ഭാഷ: ഇംഗ്ലീഷ്). 87 (1): 299–303. doi:10.1093/jaarel/lfy040. ISSN 0002-7189.
 16. Harikrishnan, Charmy. "The ring changed Dushyanta from a lying cad to an honourable man: Wendy Doniger". The Economic Times. ശേഖരിച്ചത് 10 July 2021.
 17. "Reviews of The Language of History: Sanskrit Narratives of Indo-Muslim Rule". Columbia University Press.
 18. "The Ramayana of Hamida Banu Begum, Queen Mother of Mughal India". en.silvanaeditoriale.it (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 20 May 2021.
 19. "John F. Richards Prize Recipients | AHA". www.historians.org. ശേഖരിച്ചത് 14 March 2021.
 20. 20.0 20.1 "Audrey Truschke on Why She Won't Quit Social Media, Despite Being Trolled by the Hindu Right - VICE". www.vice.com. ശേഖരിച്ചത് 10 July 2021.
 21. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; newsminute എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 22. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Bhattacharya എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 23. Vadukut, Sidin (14 October 2017). "Audrey Truschke | The historian who engages". mint (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 18 July 2021.
 24. Priyali Prakash (10 July 2021), ‘Targeted by hate’: Audrey Truschke on why she helped write a ‘Hindutva Harassment Field Manual’, Scroll.in
 25. "Hindutva's threat to academic freedom". Washington Post (ഭാഷ: ഇംഗ്ലീഷ്). ISSN 0190-8286. ശേഖരിച്ചത് 10 July 2021.
 26. Hindutva Harassment Field Manual
"https://ml.wikipedia.org/w/index.php?title=ഓഡ്രി_ട്രഷ്കെ&oldid=3718863" എന്ന താളിൽനിന്ന് ശേഖരിച്ചത്