ഓങ്കോട്ടിക് മർദ്ദം
കൊളോയിഡ് ഓസ്മോട്ടിക് മർദ്ദം എന്നറിയപ്പെടുന്ന ഓങ്കോട്ടിക് മർദ്ദം രക്തപ്ലാസ്മയിലെ മാംസ്യങ്ങൾ രക്തക്കുഴലിനുള്ളിലേയ്ക്ക് അഥവാ രക്തസംവഹന വ്യൂഹത്തിലേയ്ക്ക് ജലം പ്രവേശിക്കുന്നതിന് ചെലുത്തുന്ന ഒരുതരം വൃതിവ്യാപന മർദ്ദമാണ്. വലിയ പ്രോട്ടീൻ തന്മാത്രകൾ ലോമികാഭിത്തിയീലൂടെ രക്തക്കുഴലുകളിലേയ്ക്ക് പ്രവേശിക്കാനാകാതെ വരുമ്പോൾ അവയുടെ സ്വാധീനത്താൽ ലോമികകളിൽ നിന്ന് രക്തവും ദ്രവവും പുറത്തേയ്ക്കൊഴുകാതെ കെട്ടിക്കിടക്കുന്നു. മറ്റൊരു തരത്തിൽ രക്തത്തിലേയ്ക്ക് ദ്രാവകം ശക്തിയായി പ്രവേശിപ്പിക്കപ്പെടുന്നു. രക്തത്തിലെ സ്വാഭാവികമാംസ്യങ്ങളുടെ അഭാവമുണ്ടായാൽ രക്തക്കുഴലുകൾക്കുപുറത്ത് ദ്രവം കെട്ടിക്കിടന്ന് ഈഡിമ എന്ന അവസ്ഥയുണ്ടാക്കുന്നു. [1]
രക്തത്തിൽ 80 ശതമാനത്തിലധികം ഓങ്കോട്ടിക് മർദ്ദം നൽകുന്നത് രക്തപ്ലാസ്മയിലെ ആൽബുമിൻ എന്ന മാംസ്യമാണ്. സാധാരണ ലോമികയിൽ ഓങ്കോട്ടിക് മർദ്ദം 28 mm Hg ആണ്. ഇതിൽ 22 mm Hg യും ആൽബുമിനാണ് നൽകുന്നത്.
ഓങ്കോട്ടിക് മർദ്ദത്തെ Π അഥവാ π എന്ന ചിഹ്നം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Guyton, Arthur; Hall, John (2006). "Chapter 16: The Microcirculation and the Lymphatic System". In Gruliow, Rebecca (Book). Textbook of Medical Physiology (11th ed.). Philadelphia, Pennsylvania: Elsevier Inc.. pp. 187–188.