ഓഖി ചുഴലിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു തരം ചുഴലിക്കാറ്റിന് ബംഗ്ലാദേശിൽ ഉപയോഗിക്കുന്ന പേരാണ് ഓഖി. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളെ വേർതിരിച്ചറിയുന്നതിന് കാലാവസ്ഥാനിരീക്ഷകർ ഉപയോഗിക്കുന്ന പദങ്ങളിലൊന്നാണിത്. ബംഗ്ലാദേശിൽ കണ്ണ് എന്നർത്ഥമാണ് ഓഖിയ്ക്കുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 2017 നവംബർ 30 ന് ആഞ്ഞുവീശിയ ചുഴലിക്കാറ്റ് വളരെയേറെ നഷ്ടം വിതച്ചു.[1] തെക്കൻകേരളത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ ഓഖി വ്യാപിക്കുന്നു എന്ന് കാലാവസ്ഥാനിരീക്ഷകർ മുന്നറിയിപ്പു നൽകിയിരുന്നു. ഓഖി കന്യാകുമാരിയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്കാണ് രൂപപ്പെട്ടത്. കന്യാകുമാരിയ്ക്ക് തെക്കും ശ്രീലങ്കയ്ക്ക് പടിഞ്ഞാറും രൂപപ്പെട്ട ന്യൂനമർദമാണ് ഓഖി ചുഴലിക്കാറ്റായി വീശുന്നത്. 7.5 ഡിഗ്രി നോർത് ലാറ്റിറ്റ്യൂഡിലും 77.5 ഡിഗ്രി ഈസ്റ്റ് ലോംജിറ്റ്യൂഡിലും കന്യാകുമാരിയ്ക്ക് 55 കി.മീ. ചുറ്റുകയും തിരുവനന്തപുരത്ത് 120 കി.മീറ്ററും മിനിക്കോയ്ക്ക് തെക്കുകിഴക്ക് 480 കി.മീ. വേഗതയിലും ഓഖി മണിക്കൂറിൽ സഞ്ചരിക്കുന്നു. [2].

അവലംബം[തിരുത്തുക]

  1. ഓഖി / ചുഴലിക്കാറ്റ് കേരളത്തിൽ
  2. ഓഖി ചുഴലിക്കാറ്റ് / ഇന്ത്യൻ മീറ്റീരിയോളജിക്കൽ വകുപ്പ്
"https://ml.wikipedia.org/w/index.php?title=ഓഖി_ചുഴലിക്കാറ്റ്&oldid=3337920" എന്ന താളിൽനിന്ന് ശേഖരിച്ചത്