ഒറിനോക്കോ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറിനോക്കോ നദി
Río Orinoco
Orinoco Bridge.jpg
വെനിസ്വേലയിലെ സിയുഡാഡ് ഗ്വായാനയ്ക്കടുത്തുള്ള ഒറിനോക്വിയ പാലം
രാജ്യങ്ങൾ Colombia, Venezuela
Region South America
സ്രോതസ്സ്
 - സ്ഥാനം Cerro Delgado-Chalbaud, Parima Mountains, Venezuela
 - ഉയരം 1,047 മീ (3,435 അടി)
അഴിമുഖം Delta Amacuro
 - സ്ഥാനം Atlantic Ocean, Venezuela
 - ഉയരം 0 മീ (0 അടി)
നീളം 2,140 കി.മീ (1,330 മൈ)
നദീതടം 880,000 കി.m2 (339,770 ച മൈ)
Discharge
 - ശരാശരി 37,000 m3/s (1,306,643 cu ft/s)
 - max 54,000 m3/s (1,906,992 cu ft/s)
 - min 21,000 m3/s (741,608 cu ft/s)
Orinoco drainage basin map (plain)-es.svg
Orinoco's drainage basin
മരിയൂസ ദേശിയോദ്യാനത്തിലെ (ഡെൽറ്റ അമാക്കുറോ) ഒറിനോകോ നദിയുടെ കാഴ്ച

ഒറിനോക്കോ നദി തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. ഏകദേശം 2,140 കിലോമീറ്ററാണ് (1,330 മൈൽ) ഈ നദിയുടെ ആകെ നീളം. പലപ്പോഴും ഓറിനോക്വിയ എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ നദീതടം 880,000 ചതുരശ്ര കിലോമീറ്റർ (340,000 ചതരശ്ര മൈൽ) പ്രദേശത്തായി വെനിസ്വേലയുടെ 76.3 ശതമാനവും ബാക്കി കൊളംബിയയിലുമായിട്ടാണ് സ്ഥിതിചെയ്യുന്നത്. പുറന്തള്ളുന്ന ജലത്തിന്റെ അളവനുസരിച്ച് ഈ നദി   ലോകത്തിലെ നാലാമത്തെ വലിയ നദിയാണ്. ഒറിനോക്കോ നദിയും അതിന്റെ പോഷകനദികളും വെനിസ്വേലയുടെ ഉൾനാടുകളിലേയും കിഴക്കൻ മേഖലകളിലേയും കൊളമ്പിയയിലെ ഇലാനോസിലേയും (അതിവിശാലമായ ഉഷ്ണമേഖല പുൽമേടുകൾ) ഒരു പ്രധാന ഗതാഗത സംവിധാനമാണ്. പരിസ്ഥിതിയിൽ തികച്ചും വൈജാത്യമാർന്ന ഒറിനോക്കോ നദീതടം വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങളെ പിന്തുണയ്ക്കുന്നു.

ചരിത്രം[തിരുത്തുക]

അറ്റ്ലാന്റിക് മഹാ സമുദ്രത്തിലേയ്ക്കു പതിക്കുന്ന ഒറിനോക്കോ നദിയുടെ അഴിമുഖം 1498 ഓഗസ്റ്റ് 1 ന് ക്രിസ്റ്റഫർ കൊളംബസ് തന്റെ മൂന്നാമത്തെ സമുദ്രയാത്രയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരിമ ശ്രേണിയിലെ സെറോ ഡെൽ‌ഗാഡോ-ചൽ‌ബൌഡിലെ അതിന്റെ ഉറവിടം 453 വർഷത്തിനുശേഷവും 1951 വരെ പര്യവേക്ഷണം ചെയ്യപ്പെട്ടിരുന്നില്ല. വെനിസ്വേലൻ-ബ്രസീലിയൻ അതിർത്തിക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,047 മീറ്റർ (3,435 അടി) ഉയരത്തിൽ (2°19′05″N 63°21′42″W / 2.31806°N 63.36167°W / 2.31806; -63.36167) സ്ഥിതിചെയ്യുന്ന നദിയുടെ സ്രോതസ്സ് 1951 ൽ ഒരു വെനസ്വേലൻ-ഫ്രഞ്ച് സംയുക്ത സംഘം പര്യവേക്ഷണം ചെയ്തു.

ഒറിനോകോ അഴിമുഖവും കിഴക്കൻ ലാനോസിലെ അതിന്റെ ഉപനദികളായ അപുർ, മെറ്റാ എന്നിവയും പതിനാറാം നൂറ്റാണ്ടിൽ അംബ്രോസിയസ് എഹിംഗറിനും അദ്ദേഹത്തിന്റെ പിൻഗാമികളും ജർമ്മൻ പര്യവേഷണങ്ങൾക്കു കീഴിൽ പര്യവേഷണം നടത്തിയിരുന്നു.

കായിക വിനോദങ്ങൾ[തിരുത്തുക]

1988 മുതൽ സിയുഡാഡ് ഗ്വായാനയിലെ പ്രാദേശിക സർക്കാർ ഒറിനോകോ, കരോനി നദികളിൽ ആയിരത്തോളം മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നീന്തൽ മത്സരം നടത്തുന്നു. 1991 മുതൽ, പാസോ എ നാഡോ ഇന്റർനാഷണൽ ഡി ലോസ് റിയോസ് ഒറിനോകോ-കരോനി എന്ന നീന്തൽമേള എല്ലാ വർഷവും ഏപ്രിൽ 19 ന് അടുത്തുള്ള ഞായറാഴ്ച ആഘോഷിക്കപ്പെടുന്നു. ധാരാളം മത്സരാർത്ഥികളുള്ള ഈ ഈ നീന്തൽ മത്സരത്തിന് ലോകമെമ്പാടും പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്.[1] 26-ാമത്തെ മീറ്റാണ് 2016 ൽ നടന്നത്.[2]

അവലംബം[തിരുത്തുക]

  1. "Antecedentes y Sumario Paso a Nado Internacional de Los Rios Orinoco/Caroni" Paso Nado Internacional de Los Rios Orinoco y Caroní" [Antecedents and Summary of the International Swim Meet of the Orinoco and Caroni Rivers] (ഭാഷ: സ്‌പാനിഷ്). മൂലതാളിൽ നിന്നും 17 December 2007-ന് ആർക്കൈവ് ചെയ്തത്.
  2. "26 edición Paso a Nado de Ríos Orinoco y Caroní 2016". Roberto Muñoz Natación Venezuela. മൂലതാളിൽ നിന്നും 9 November 2016-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ഒറിനോക്കോ_നദി&oldid=3461148" എന്ന താളിൽനിന്ന് ശേഖരിച്ചത്