Jump to content

ഒനിക്കോഫൊറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒനിക്കോഫൊറ
Temporal range: 40–0 Ma
Euperipatoides kanangrensis on a eucalyptus log, in which it normally resides.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
(unranked): Panarthropoda
Phylum: Onychophora
Grube, 1853
Extant families

Peripatidae
Peripatopsidae

Global range of Onychophora: Peripatidae in green, Peripatopsidae in red

ഭൂമിയിലെ ഏറ്റവും പുരാതന ജീവികളുടെ കൂട്ടത്തിൽ പെട്ട ഒരു വിഭാഗം. ആർത്രൊപ്പോഡ ഫൈലത്തിലെ ഒരു വർഗമായും, ഒരു സ്വതന്ത്രഫൈലമായും ഇതിന് സ്ഥാനം നൽകുന്ന ജന്തുശാസ്ത്രജ്ഞരുണ്ട്. പട്ടുപോലെ മൃദുലവും, നീണ്ടതുമായ ശരീരത്തോടു ഈ ചെറു പുഴുക്കൾക്ക് കാഴ്ച്ചയിൽ കാറ്റർപില്ലറിനോടാണ് സാദൃശ്യം. ആദിമ-ആർത്രോപോഡുകളുടെ പൂർ‌‌വികർ, വെൽ‌‌വെറ്റ് പുഴുക്കൾ എന്നു പേരുള്ള ഒനിക്കോഫൊറകളെപ്പോലെ ആയിരുന്നിരിക്കണം എന്നു കരുതപ്പെടുന്നു. കരയിൽക്കാണുന്ന ആർത്രൊപ്പോഡുകളിൽ ഏറ്റവും പ്രാകൃത ജീവികളാണിവ. [1]

സവിശേഷതകൾ

[തിരുത്തുക]

ഒനിക്കോസ് (Onychos: claw), ഫെറീൻ (pherein: bearing) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഒനിക്കോഫൊറയുടെ ഉദ്ഭവം. ഇതിലെ അംഗങ്ങൾക്ക് ഉദ്ദേശം 20 സെ. മീ. നീളമുണ്ടായിരിക്കും. ശരീരത്തിൽ നിന്നും വ്യതിരിക്തമായ്യ തല ഇവയിലൊന്നിനുപോലും ഉണ്ടായിരിക്കില്ല. എന്നാൽ ഒരു ജോഡി ലളിതനേത്രങ്ങൾ; നീളം കുറഞ്ഞ് പല ഖണ്ഡങ്ങൾ ചേർന്ന സ്പർശിനികൾ (antennae); ബോധേന്ദ്രിയമായി വർത്തിക്കുന്ന ഒരു ജോഡി ഓറൽ പാപ്പിലകൾ എന്നിവ ഈ പുഴുക്കളിൽ വ്യക്തമായി കാണാൻ കഴിയും. സ്ലൈ-ഗ്രന്ധികൾ (slime glands) ഓറൽ പാപ്പില കളിലേക്കു തുറക്കുന്നു. 15 മുതൽ 43 വരെ ജോഡി കുറുകിയ കാലുകളും ഉണ്ടായിരിക്കും. ഈ കാലുകൾ ഖണ്ഡങ്ങൾ ചേർന്നുണ്ടായവയല്ല. രണ്ടായി തിരിഞ്ഞിട്ടുള്ള നഖങ്ങളിൽ അവസാനിക്കുന്ന ഈ കലുകളാണ് ഈ പുഴുക്കൾക്ക് ഒനിക്കോഫൊറ (claw-bearing) എന്ന പേര് നേടിക്കൊടുത്തത്. മുറിയുന്ന വയ്ത്തലയുള്ള ഒരു ജോഡി ഹനുക്കൾ (jaws), ഹിമോസീൽ എന്നറിയപ്പെടുന്ന ശരീര കുഹരം, ട്രേക്കിയൽ റ്റ്യൂബുകൾ ഉപയോഗിക്കുന്ന ശ്വസന വ്യൂഹം, നെഫ്രിഡിയകൾ പ്രവർത്തിക്കുന്ന വിസർജന വ്യൂഹം എന്നിവ ഈ പുഴുക്കളുടെ മറ്റു സവിശേഷതളാകുന്നു. ലിംഗഭേദം ദൃശ്യമായ ഇവയിൽ ഉത്പാദനാവയവങ്ങൾ ജോഡിയായാണ് കാണപ്പെടുന്നത്.[2]

സ്വഭാവവിശേഷങ്ങൾ

[തിരുത്തുക]
പെരിപാറ്റസ്

അനലിഡുകളുടേയും അർത്രൊപോഡുകളുടെയും പല സ്വഭാവവിശേഷങ്ങളും പ്രദർശിപ്പിക്കുന്ന വെൽ‌‌വെറ്റ് പുഴുക്കൾക്ക് താഴെപ്പറയുന്ന പ്രത്യേകതകളാൽ ഒരു സ്വതന്ത്ര ഫൈലത്തിന്റെ സ്ഥാനം നൽകാൻ ചില ശാസ്ത്രജ്ഞർ തയ്യാറായി. ഒരേയൊരു ജോഡി ഹനുക്കൾ; ഖണ്ഡങ്ങളായി വേർതിരിഞ്ഞിട്ടില്ലാത്ത ശരീരം; ഗങ്ഗ്ലികളില്ലാത്തതും വേർതിരിച്ചുള്ളതുമായ നാഡീതന്ത്രികൾ എന്നിവ ഒനിക്കോഫൊറകളുടെ തനതായ സവിശേഷതകളാകുന്നു. ഉപാംഗങ്ങളിൽ നിന്നു രൂപംകൊണ്ട ഹനുക്കൾ; ഹീമോസിൽ; ചുരുങ്ങിയ സീലോം എന്നിവയാണ് ഈ പുഴുക്കളിൽ ദൃശ്യമാകുന്ന ആർത്രോപ്പോഡ് സ്വഭാവങ്ങൾ. കണ്ണുകളുടെ ഘടന, നെഫ്രിഡിയകളുടെ സാന്നിധ്യം, സങ്കീർണമല്ലാത്ത കുടൽ എന്നിവ അനലിഡൻ-സ്വഭാവമാകുന്നു. മേല്പറഞ്ഞ പ്രത്യേകതകളാൽ, അൻലിഡുകളെയും ആർത്രൊപ്പോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് കൂടുതൽ ജന്തുശാസ്ത്രജ്ഞരും ഈ വിഭാഗത്തെ കരുതുന്നത്.[3]

വിതരണം

[തിരുത്തുക]

ഒനിക്കോഫൊറൻ പുഴുക്കളുടെ വിതരണത്തിലെ ഇന്നും ഉത്തരം കണ്ടെത്താനാവാത്ത ഒരു പ്രശ്നമായവശേഷിക്കുന്നു. തിബറ്റ്, മധ്യ-അമേരിക്ക, ആസ്ട്രേലിയ, കോംഗോ തുടങ്ങി ഭൂമിശാസ്ത്രപരമായി വളരെയധികം വേപെട്ടു കിടക്കുന്ന രാജ്യങ്ങളിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. ഇരുണ്ടതും ഈർപ്പം നിറഞ്ഞതുമായ സ്ഥലങ്ങളിലെ മണ്ണിൽ ഇവ ജീവിക്കുന്നു. ഈ പ്രദേശങ്ങളിൽ തന്നെ ഇവ എണ്ണത്തിൽ വളരെ കുറവാണുതാനും. ഇക്കൂട്ടത്തിൽ ഏറ്റവും അറിയപ്പെടുന്ന ജീനസിന്റെ പേരാണ് പെരിപാറ്റസ്. ഇതിൽ 70 സ്പീഷീസുകൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.[4]

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒനിക്കോഫൊറ&oldid=3090068" എന്ന താളിൽനിന്ന് ശേഖരിച്ചത്