ഒച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസയിലെ ശാസ്ത്രജ്ഞർ ഒരു വിമാനഎൻജിനിന്റെ ഒച്ച പരിശോധിക്കുന്നു

ഒച്ച എന്നത് ഒരുതരം ശബ്ദമാണ്. ഇത് സാധാരണയായി അനാവശ്യമായ ശബ്ദമാണ്. സാധാരണയായി ആവശ്യമായ ശബ്ദം കേൾക്കുന്നതിന് തടസ്സമായി നിൽക്കുന്നതോ ആളുകൾക്ക് അരോചകമായതോആയ ശക്തമായ ശബ്ദമാണ് ഒച്ച. പട്ടികളുടെ ശക്തിയായ കുര, ഉന്നത വോള്യത്തിൽ അയൽക്കാർ പാട്ട് വയ്ക്കുന്നത്, അറക്കവാളിന്റെ ശബ്ദം, റോഡിലെ വാഹനങ്ങളുടെ തുടർച്ചയായ ഹോൺ, ഒരു ശാന്തമായ ഗ്രാമപ്രദേശത്ത് വരുന്ന വലിയ വിമാനത്തിന്റെ ശബ്ദം തുടങ്ങി അരോചകമായ ഒച്ചക്ക് നിത്യജീവിതത്തിൽ നിന്നും അനേകം ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും.

"https://ml.wikipedia.org/w/index.php?title=ഒച്ച&oldid=2236455" എന്ന താളിൽനിന്ന് ശേഖരിച്ചത്