Jump to content

ഒക്സാന ഷിഷ്കോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oksana Shyshkova
വ്യക്തിവിവരങ്ങൾ
ദേശീയതUkrainian
ജനനം (1991-06-10) 10 ജൂൺ 1991  (33 വയസ്സ്)
Kharkov (now Kharkiv), Soviet Union
താമസംKharkiv, Ukraine
Sport
രാജ്യം ഉക്രൈൻ
കായികയിനംParalympic Nordic skiing (Paralympic cross-country skiing and Paralympic biathlon)
Disability classB2
PartnerLada Nesterenko

കാഴ്ചശക്തിയില്ലാത്ത ക്രോസ്-കൺട്രി സ്കീയറും ബയാത്ത്ലെറ്റും ആയ ഒരു ഉക്രേനിയൻ വനിതയാണ് ഒക്സാന ഷിഷ്കോവ (ജനനം: 10 ജൂൺ 1991)[1][2][3] 2010, 2014, 2018 വർഷങ്ങളിൽ മൂന്ന് തവണ വിന്റർ പാരാലിമ്പിക്‌സിൽ മത്സരിച്ചു.[4]2017-ലെ ഐപിസി വേൾഡ് ചാമ്പ്യൻഷിപ്പിൽ ഒക്സാന ഷിഷ്കോവ 6 മെഡലുകൾ നേടി. ഇത് നോർഡിക് സ്കീയിംഗ് കായികരംഗത്തെ ശ്രദ്ധേയമായ നേട്ടമാണ്.[5]

2018-ലെ വിന്റർ പാരാലിമ്പിക്‌സിന്റെ ഭാഗമായി വനിതകളുടെ 10 കിലോമീറ്റർ കാഴ്ചയില്ലാത്ത ബയാത്ത്‌ലോൺ മത്സരത്തിൽ സ്വർണം നേടിയതിന് ശേഷമാണ് മെയ്ഡൻ പാരാലിമ്പിക് സ്വർണം നേടിയത്.[6][7][8]

2010-ലെ വിന്റർ പാരാലിമ്പിക്‌സിലാണ് ഉക്രെയ്നിനെ പ്രതിനിധീകരിച്ച് ഒക്‌സാന പാരാലിമ്പിക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2014 വിന്റർ പാരാലിമ്പിക്‌സിൽ പങ്കെടുക്കുകയും വിന്റർ പാരാലിമ്പിക് ഇനത്തിൽ 4 വെങ്കല മെഡലുകൾ നേടുകയും ബയാത്ത്‌ലോൺ ഇവന്റുകളിൽ 3 ഉം ക്രോസ്-കൺട്രി സ്കീയിംഗ് ഇവന്റിൽ അവരുടെ കാഴ്ചയുള്ള ഗൈഡ് ലഡ നെസ്റ്റെറെങ്കോയുടെ സഹായത്തോടെ മെഡലും കരസ്ഥമാക്കി.[9]

2018-ലെ വിന്റർ പാരാലിമ്പിക്‌സിൽ വനിതകളുടെ 6 കിലോമീറ്റർ കാഴ്ചയില്ലാത്ത ബയാത്ത്‌ലോൺ മത്സരത്തിൽ ഒക്‌സാന ഷിഷ്‌കോവ വെള്ളി മെഡൽ നേടി. ഇത് അവരുടെ ആദ്യത്തെ പാരാലിമ്പിക് വെള്ളി മെഡലും പാരാലിമ്പിക് കരിയറിലെ അഞ്ചാമത്തെ മെഡലും ആണ്.[10][11][12]

അവലംബം

[തിരുത്തുക]
  1. "Oksana Shyshkova - Para Nordic skiing | Paralympic Athlete Profile". m.paralympic.org (in ഇംഗ്ലീഷ്). Archived from the original on 2018-02-13. Retrieved 2018-02-13.
  2. "Oksana Shyshkova". m.paralympic.org (in ഇംഗ്ലീഷ്). Archived from the original on 2018-02-13. Retrieved 2018-02-13.
  3. "Oksana Shyshkova". ipc.infostradasports.com. Archived from the original on 2018-02-13. Retrieved 2018-02-13.
  4. "Oksana SHYSHKOVA | Biathlon, Cross-Country Skiing | Ukraine - Sochi 2014 Paralympic winter Games". sochi2014.arch.articul.ru (in ഇംഗ്ലീഷ്). Archived from the original on 2018-02-13. Retrieved 2018-02-13.
  5. "Three reasons why Oksana Shyshkova loves skiing". m.paralympic.org (in ഇംഗ്ലീഷ്). Retrieved 2018-02-13.
  6. "Oksana Shyshkova brings fifth gold for Ukraine at 2018 Winter Paralympics" (in ഇംഗ്ലീഷ്). Retrieved 2018-03-13.
  7. "UkrInform: Oksana Shyshkova brings fifth gold for Ukraine at Winter Paralympics | KyivPost". KyivPost (in അമേരിക്കൻ ഇംഗ്ലീഷ്). 2018-03-13. Retrieved 2018-03-13.
  8. "Biathlon | Results Women's 10km - Visually Impaired - Pyeongchang 2018 Paralympic Winter Games". www.pyeongchang2018.com (in ഇംഗ്ലീഷ്). Archived from the original on 2018-03-13. Retrieved 2018-03-13.
  9. НКСІУ, Прес-служба. "Національний комітет спорту інвалідів України - Шишкова Оксана Валеріївна". www.2014.paralympic.org.ua (in ഇംഗ്ലീഷ്). Archived from the original on 2018-02-13. Retrieved 2018-02-13.
  10. "Biathlon | Athlete Profile: Oksana SHYSHKOVA - Pyeongchang 2018 Paralympic Winter Games". www.pyeongchang2018.com (in ഇംഗ്ലീഷ്). Archived from the original on 2018-03-11. Retrieved 2018-03-10.
  11. "Biathlon | Event Schedule Women's 6km, Visually Impaired - Pyeongchang 2018 Paralympic Winter Games". www.pyeongchang2018.com (in ഇംഗ്ലീഷ്). Archived from the original on 2018-03-10. Retrieved 2018-03-10.
  12. Sputnik. "Visually Impaired Russian Paralympian Wins Women's 6km Biathlon Gold". sputniknews.com (in ഇംഗ്ലീഷ്). Retrieved 2018-03-10.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒക്സാന_ഷിഷ്കോവ&oldid=3911938" എന്ന താളിൽനിന്ന് ശേഖരിച്ചത്