ഒക്ടോപ്പസി ആന്റ് ദ ലിവിങ് ഡേലൈറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒക്ടോപ്പസി ആന്റ് ദ ലിവിങ്ങ് ഡേലൈറ്റ്സ്
First edition cover, published by Jonathan Cape
AuthorIan Fleming
Cover artistRichard Chopping (Jonathan Cape ed.)
CountryUnited Kingdom
LanguageEnglish
SeriesJames Bond
GenreSpy fiction
PublisherJonathan Cape
Publication date
23 June 1966
Media typePrint (Hardcover and Paperback)
Preceded byThe Man with the Golden Gun

ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പരയിലെ പതിന്നാലാമത്തെയും ഫ്ലെമിങ് എഴുതിയ അവസാനത്തെയും പുസ്തകമാണ് ഒക്ടോപ്പസി ആന്റ് ദ ലിവിങ്ങ് ഡേലൈറ്റ്സ്. ഫ്ലെമിങ് എഴുതിയ ചെറുകഥകളുടെ ഒരു സമാഹാരമാണിത്. 1966 ജൂൺ 23 ന് ജൊനാതൻ കേപ്പാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഇയാൻ ഫ്ലെമിങിന്റെ മരണശേഷം പുറത്തിറങ്ങിയ ചെറുകഥാസമാഹാരമാണിത്.

ഒക്ടോപ്പസി, ദ ലിവിങ് ഡേലൈറ്റ്സ് എന്നിങ്ങനെ രണ്ട് കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പിന്നീടുള്ള എഡീഷനുകളിൽ ദ പ്രോപ്പർട്ടി ഓഫ് എ ലേഡി, 007 ഇൻ ന്യൂയോർക്ക് എന്നീ രണ്ടുകഥകളും കൂടി ചേർത്തിട്ടുണ്ട്. ഈ കഥകളെല്ലാം വിവിധ മാദ്ധ്യമങ്ങളിൽ മുൻപ് പ്രസിദ്ധീകരിച്ചവയാണ്. ഒക്ടോപ്പസി 1965 ഒക്ടോബറിൽ ഡെയ്‍ലി എക്സ്പ്രസ്സിലാണ് പ്രസിദ്ധീകരിച്ചത്. ദ ലിവിങ്ങ്  ഡേലൈറ്റ്സ് 4 ഫെബ്രുവരി 1962 ൽ ദ സൺഡേ ടൈംസ് എന്ന പത്രത്തിലാണ് വന്നത്. സോതെബൈസ് പബ്ലിക്കേഷനാണ് 1963 നവംബറിൽ ദ പ്രോപ്പർട്ടി ഓഫ് എ ലേഡി പ്രസിദ്ധീകരിച്ചത്. 007 ഇൻ ന്യൂയോർക്ക് അഥവാ ദ ഐവറി ഹാമർ എന്ന കഥ 1963 ഒക്ടോബറിൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ ആണ് പ്രസിദ്ധീകരിച്ചത്.