ഐസിലിമ കുഞ്ഞിക്കണ്ണനി
ദൃശ്യരൂപം
രാജസ്ഥാനിലെ ബുണ്ടി ഫോറസ‌്റ്റ‌് ഡിവിഷനിലെ പുൽമേട്ടിൽ ആദ്യമായി കണ്ടെത്തിയ അപൂർവ ഇനം പുല്ലുവർഗ്ഗ ചെടിയാണ് ഐസിലിമ കുഞ്ഞിക്കണ്ണനി. ബൊട്ടാണിക്കൽ സർവേ ഓഫ‌് ഇന്ത്യയിലെ പോത്തറെഡ്ഡി പ്രസാദ‌്, വൈ മഹേഷ‌്, ഫോറസ‌്റ്റ‌് സർവേ ഓഫ‌് ഇന്ത്യ മഹാരാഷ്ട്രയിലെ കൊളങ്കണി ചന്ദ്രമോഹൻ, ബി സുബ്രഹ്മണ്യം, സിംല ഫോറസ്‌റ്റ് സർവേ ഓഫ‌് ഇന്ത്യയിലെ സുശാന്ത‌് ശർമ എന്നിവരുൾപ്പെടുന്ന സംഘമാണ് സസ്യത്തെ കണ്ടെത്തിയത‌്.
പേരിനു പിന്നിൽ
[തിരുത്തുക]സസ്യശാസ‌്ത്രശാഖയ‌്ക്ക‌് കോയമ്പത്തൂരിൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫോറസ്‌റ്റ് ജനിറ്റിക‌്സ‌് ആൻഡ‌് ട്രീ ബ്രീഡിങ്ങിൽ ശാസ്‌ത്രജ്ഞനായ ഡോ. സി. കുഞ്ഞിക്കണ്ണൻ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഇവർ സസ്യത്തിന‌് കുഞ്ഞിക്കണ്ണന്റെ പേരിട്ടത‌്.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-28. Retrieved 2020-02-28.