ഐവിലിൻ ഗിറാർഡ്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐവിലിൻ ഗിറാർഡ്യൂ
sepia-toned picture of a 21-year-old woman in graduation robe and mortarboard
ആഗ്നസ് സ്കോട്ട് കോളേജിന്റെ 1922 ഇയർബുക്കിൽനിന്നുള്ള ചിത്രം.
ജനനം
ഐവിലിൻ ലീ ഗിരാർഡോ

(1900-10-16)ഒക്ടോബർ 16, 1900
മരണംസെപ്റ്റംബർ 11, 1987(1987-09-11) (പ്രായം 86)
Burial Placeഅപ്‌സൺ കൗണ്ടി, ജോർജിയ
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംആഗ്നസ് സ്കോട്ട് കോളേജ്,
തുലാൻ യൂണിവേഴ്സിറ്റി
തൊഴിൽമെഡിക്കൽ ഡോക്ടർ, മിഷനറി
അറിയപ്പെടുന്നത്ഇന്ത്യയിലും പാക്കിസ്ഥാനിലും മിഷനറി
മാതാപിതാക്ക(ൾ)
  • ജോൺ ബോഹുൻ ഗിരാർഡോ (പിതാവ്)
  • എമ്മ ട്രൈസ് ഗിരാർഡോ (മാതാവ്)

ഐവിലിൻ ലീ ഗിറാർഡ്യൂ (ജീവിതകാലം: ഒക്‌ടോബർ 16, 1900 - സെപ്റ്റംബർ 11, 1987) ഒരു അമേരിക്കൻ സ്വദേശിയായ ഡോക്ടറും ഇന്ത്യയും പാക്കിസ്ഥാനും പ്രവർത്തനമേഖലയായിരുന്ന ഒരു പ്രവർ മിഷനറിയായിരുന്നു. ഇംഗ്ലീഷ്:Ivylyn Lee Girardeau.

ജീവിതരേഖ[തിരുത്തുക]

ജോർജിയയിലെ തോമസ്സ്റ്റണിൽ നിന്നുള്ള ജോൺ ബോഹുൻ ഗിറാർഡ്യൂ, എമ്മ ട്രൈസ് ഗിരാർഡോ ദമ്പതികളുടെ മകളായിരുന്നു ഐവിലിൻ ലീ ഗിറാർഡ്യൂ.[1]

ആഗ്നസ് സ്കോട്ട് കോളേജിൽ പഠനത്തിന് ചേർന്ന ഐവിലിൻ ഗിരാർഡോ 1922-ൽ അവിടെനിന്ന് ബിരുദവും[2] 1931-ൽ തുലെയ്ൻ സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദവും നേടി.[3] [4]

ഔദ്യോഗിക ജീവിതം[തിരുത്തുക]

വുമൺസ് യൂണിയൻ മിഷനറി സൊസൈറ്റിയുടെ (WUMS) സ്പോൺസർഷിപ്പോടെയാണ് ഐവിലിൻ ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. അവൾ ഹിന്ദി, ഉറുദു ഭാഷകൾ സംസാരിക്കാൻ പരിശീലിച്ചു. 1933 മുതൽ 1945 വരെ [5] അവർ ഝാൻസിയിലെ മേരി അക്കർമാൻ ഹോയ്‌റ്റ് മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന അമ്പത് കിടക്കകളുള്ള ഒരു ആശുപത്രി നടത്തിക്കൊണ്ട് അവിടെ, പ്രധാനമായും പ്രസവ പരിചരണം നൽകിയിരുന്നു. [6] [7]

റഫറൻസുകൾ[തിരുത്തുക]

  1. Horry Frost Prioleau, Edward Lining Manigault, eds., Register of Carolina Huguenots, Vol. 2, Dupre - Manigault (2010): 851. ISBN 9780557242665
  2. Ivylyn Girardeau, "Medicine at Tulane" Agnes Scott Alumnae Quarterly (1927-1928): 7.
  3. Glenwood Cemetery Self-Guided Tour, stop 12, page 6.
  4. Evelyn Hanna, "Rural Georgia's Woman Doctor" Atlanta Constitution (September 13, 1948): 7. via Newspapers.comopen access publication - free to read
  5. Evelyn Hanna, "Rural Georgia's Woman Doctor" Atlanta Constitution (September 13, 1948): 7. via Newspapers.comopen access publication - free to read
  6. Yolande Gwin, "First Comfy Shoes in Five Years Bought by Missionary in Atlanta" Atlanta Constitution (May 27, 1938): 32. via Newspapers.comopen access publication - free to read
  7. Evelyn Hanna, "Medical Missionary Reports on India" Atlanta Constitution (January 30, 1945): 7. via Newspapers.comopen access publication - free to read
"https://ml.wikipedia.org/w/index.php?title=ഐവിലിൻ_ഗിറാർഡ്യൂ&oldid=3863906" എന്ന താളിൽനിന്ന് ശേഖരിച്ചത്