ഐവറി ത്രോൺ: ക്രോണിക്കൽസ് ഓഫ് ദ ഫാമിലി ഓഫ് ട്രാവൻകൂർ
കർത്താവ് | Manu S. Pillai |
---|---|
രാജ്യം | India |
ഭാഷ | English |
സാഹിത്യവിഭാഗം | History/Biography |
പ്രസാധകർ | HarperCollins, India |
പ്രസിദ്ധീകരിച്ച തിയതി | 2016 |
മാധ്യമം | Print (paperback) |
തിരുവിതാംകൂറിലെ അവസാനത്തെ സ്ത്രീഭരണാധികാരിയായിരുന്ന മഹാറാണി റീജൻറ് സേതുലക്ഷ്മിബായിയെ കേന്ദ്രബിന്ദുവാക്കി 'മനു എസ് പിള്ള ' രചിച്ച കൃതിയാണ് 'ഐവറി ത്രോൺ: ക്രോണിക്കൽസ് ഓഫ് ദ ഫാമിലി ഓഫ് ട്രാവൻകൂർ'. രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട് ഏകാന്തമായ ബാല്യത്തിലൂടെയും പുസ്തകങ്ങൾക്കിടയിലെ കൗമാരത്തിലൂടെയും കടന്ന് പ്രത്യേക സാഹചര്യത്തിൽ ഭരണം ഏറ്റെടുത്തു.കുടുംബത്തിലും പുറത്തും പല വെല്ലുവിളികളും നേരിട്ടപ്പോഴും തന്റെ ആദർശങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചു നിന്നു.ഒടുവിൽ കൊട്ടാരവും രാജ്യവും ഉപേക്ഷിച്ച് ബാംഗ്ലൂരിൽ തികച്ചും സാധാരണക്കാരിയായ കുടുംബിനിയായി ജീവിച്ചു മരിച്ചു.[1]
അഞ്ചാം വയസ്സിൽ ആറ്റിങ്ങൽ റാണിയായി ജീവിതമാരംഭിച്ച സീനിയർ റാണി, ശ്രീ പത്മനാഭദാസ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ നാട് നീങ്ങലിനെത്തുടർന്ന് തിരുവിതാം കൂറിന്റെ ഭരണം ഏഴു വർഷം ഏറ്റെടുക്കുന്നതും, വിവിധ കർമ്മ പരിപാടികളിലൂടെ കഴിവ് തെളിയിക്കുന്നതും ഗാന്ധിജിയുടെ തന്നെ പ്രശംസയേറ്റുവാങ്ങുന്നതും ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്നു.
ക്രിസ്ത്യൻ ജനസംഖ്യ വർദ്ധനവിനോടൊപ്പം ഹിന്ദു ജനസംഖ്യ കുറവിനെ ഭയന്നും, വിശാല ഹിന്ദു ഐക്യം ലക്ഷ്യമിട്ടും ജൂനിയർ മഹാറാണിയും രാജാവും ദിവാൻ സർ സിപി രാമസ്വാമി അയ്യരും നടത്തിയ രാഷ്ട്രീയ തീരുമാണെന്ന് ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. [2]
വിവർത്തനം
[തിരുത്തുക]ദന്തസിംഹാസനം തിരുവിതാകൂർ രാജവംശത്തിന്റെ അതിശയകരമായ നാൾവഴികൾ എന്ന പേരിൽ മലയാളത്തിലേക്ക് ഈ ഗ്രന്ഥം പ്രസന്ന കെ. വർമ്മ വിവർത്തനം ചെയ്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ തിരുവിതാംകൂർ വംശഗാഥകൾ ,പ്രസന്ന കെ.വർമ്മ,കറൻറ് ബുക്സ് ബുള്ളറ്റിൻ,ഡിസംബർ 2017
- ↑ "ചരിത്രത്തിന്റെ വിസ്മൃതിയിൽ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതം". ഡിസി ബുക്സ്. September 5, 2020. Retrieved September 5, 2020.