ഐബൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Aibo-DASA.JPG

ജപ്പാനിലെ സോണി കോർപ്പൊരേഷൻ നിർമ്മിച്ച യന്ത്ര-വളർത്തുമൃഗങ്ങളിൽ ഒന്നാണു ഐബൊ. Artificial Intelligence roBOt എന്നതിന്റെയ് ചുരുക്കിയെഴുത്താണ് ഐബൊ. ജാപ്പനീസ് ഭാഷയിൽ ഐബൊ എന്നാൽ കൂട്ടാളി അല്ലെങ്കിൽ സുഹൃത്ത് എന്നാണു അർത്ഥം. ആദ്യകാല ഐബൊകൾക്കു ഒരു പട്ടിക്കുട്ടിയുടെ ആകൃതി ആയിരുന്നു ഉണ്ടായിരുന്നത്.കൃത്രിമബുദ്ധി എന്ന സാങ്കേതിക വിദ്യയാണു ഐബൊകളെ പ്രവർത്തനത്തിനടിസ്ഥാനം.

റോബോ കപ്പ്[തിരുത്തുക]

ഐബൊകളെ ഉപയൊഗിച്ചു നടത്തുന്ന ഒരു തരം കളിയാണു റോബോ കപ്പ്. കാല്പന്തുകളിക്കു സമാനമാണിത്.ഇതു ഐബൊകളുടെ പ്രവർത്തനക്ഷമതയുടെ ഒരു പരീക്ഷണം കൂടിയാണു.1999 മുതൽ 2008 വരെ ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റോബോട്ടുകൾ ഇതിൽ പങ്കെടുത്തിരുന്നു.

ഒരു റോബൊ കപ്പ് മൽസരം

അന്തർദേശീയ ഐബൊ സമ്മേളനം[തിരുത്തുക]

അന്തർദേശീയ ഐബൊ സമ്മേളനം ഒരോ വർഷവും ജപ്പാനിലെ ഷിൻജുകു എന്ന സ്ഥലത്തേ സോണി റോബോട്ടിക്സ് ടവറിൽ വച്ച് നടത്തപ്പെടുന്നു.ആദ്യ സമ്മേളനം നടന്നതു 1999 മേയ് 15നു ആയിരുന്നു.സമ്മേളനത്തിലേ പ്രധാന പരിപാടികൾ ഐബൊ പരസ്യങ്ങൾ, സൗജന്യ പോസ്റ്ററുകൾ, സാങ്കേതിക സഹായങ്ങൾ,സൗജന്യ സോഫ്റ്റ്‌വേർ വിതരണം തുടങ്ങിയവയാണു.

അവലംബം[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐബൊ&oldid=2345274" എന്ന താളിൽനിന്നു ശേഖരിച്ചത്