ഏഴ് റില തടാകങ്ങൾ
ബൾഗേറിയയിലെ വടക്കുപടിഞ്ഞാറൻ റില പർവതനിരകളിലെ ഗ്ലേഷ്യൽ തടാകങ്ങളുടെ ഒരു കൂട്ടമാണ് ഏഴ് റില തടാകങ്ങൾ. ബൾഗേറിയയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് 2,100 മുതൽ 2,500 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഓരോ തടാകവും അതിന്റെ സ്വഭാവ സവിശേഷതയുമായി ബന്ധപ്പെട്ട ഒരു പേര് വഹിക്കുന്നു. ഏറ്റവും ഉയർന്നത് സാൽസേറ്റ എന്നാണ് അറിയപ്പെടുന്നത്. ("The Tear") ശുദ്ധജലം മൂലം ആഴത്തിൽ ദൃശ്യപരത ലഭിക്കുന്നു. അടുത്തത് ഉയരവുമായി ബന്ധപ്പെട്ട് ഒക്കൊട്ടോ ("The Eye") എന്ന പേരു നൽകുന്നു. അത് അണ്ഡാകൃതിയിലാണ് കാണപ്പെടുന്നത്. 37.5 മീറ്റർ ആഴത്തിൽ ബൾഗേറിയയിലെ ഏറ്റവും ആഴമുള്ള സിർക്ക് തടാകമാണ് ഒക്കൊട്ടോ. ഏറ്റവും കുത്തനെ തീരങ്ങളുള്ള തടാകമാണ് ബാബ്രെക്ക ("The Kidney"). വിസ്തീർണ്ണം അനുസരിച്ച് ഏറ്റവും വലുതാണ് ബ്ലിസ്‌നാക്ക ("The Twin"). ട്രിലിസ്റ്റിനിക ("The Trefoil") ക്രമമില്ലാത്ത ആകൃതിയും താഴ്ന്ന തീരവും ഉള്ള ഒരു തടാകമാണ്. ആഴമില്ലാത്ത തടാകം ആണ് റിബ്നോട്ടോ ഇസെറോ ("The Fish Lake"). ഏറ്റവും താഴ്ന്നത് ഡോൾനോട്ടോ ഇസെറോ ("The Lower Lake") ആണ്. മറ്റു തടാകങ്ങളിൽ നിന്ന് ഒഴുകുന്ന വെള്ളം കൂടിവരുന്നത് അവിടെ ദ്ഴർമാൻ നദിയെ രൂപപ്പെടുത്തുന്നു.
പട്ടിക
[തിരുത്തുക]English name | Bulgarian name (transliterated) | Altitude | Area | Depth | Notes |
---|---|---|---|---|---|
The Tear | Сълзата (Salzata) | 2,535 m (8,317 ft) | 0.7 ha (1.7 acres) | 4.5 m (15 ft) | Named after its clear waters |
The Eye | Окото (Okoto) | 2,440 m (8,010 ft) | 6.8 ha (17 acres) | 37.5 m (123 ft) | Named after its oval shape. Deepest cirque lake in Bulgaria |
The Kidney | Бъбрека (Babreka) | 2,282 m (7,487 ft) | 8.5 ha (21 acres) | 28.0 m (91.9 ft) | Steepest shores of all |
The Twin | Близнака (Bliznaka) | 2,243 m (7,359 ft) | 9.1 ha (22 acres) | 27.5 m (90 ft) | Largest by area |
The Trefoil | Трилистника (Trilistnika) | 2,216 m (7,270 ft) | 2.6 ha (6.4 acres) | 6.5 m (21 ft) | Irregular shape and low shores |
Fish Lake | Рибното езеро (Ribnoto ezero) | 2,184 m (7,165 ft) | 3.5 ha (8.6 acres) | 2.5 m (8.2 ft) | Shallowest |
The Lower Lake | Долното езеро (Dolnoto ezero) | 2,095 m (6,873 ft) | 5.9 ha (15 acres) | 11.0 m (36.1 ft) | Lowest |
ചിത്രശാല
[തിരുത്തുക]-
സെവൻ റില തടാകങ്ങളുടെ കാഴ്ച
-
ഡോൽനോട്ടോ, റിബ്നോട്ടോ, ട്രിലിസ്റ്റ്നിക്ക, ബ്ലിസ്‌നാക്ക
-
തടാകം ബാബ്രേക്ക
-
സൽസാറ്റ തടാകം
-
ബ്ലിസ്‌നാക്ക തടാകം
-
സെവൻ റില തടാകങ്ങളുടെ പ്രദേശത്ത് പർവ്വത ഉറുമ്പിന്റെ ഒരു കൂട്.
അവലംബം
[തിരുത്തുക]- (in Bulgarian) "Седемте рилски езера". Българска енциклопедия А-Я. БАН, Труд, Сирма. 2002. ISBN 954-8104-08-3. OCLC 163361648.