ഏകമണ്ഡല നിയമ നിർമ്മാണ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏകസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏകമണ്ഡല നിയമ നിർമ്മാണ സഭ (യൂണികാമറലിസം) (Unicameral legislature) ഒരു തരം നിയമനിർമ്മാണസഭയാണ്, അതിൽ ഒരു സഭ മാത്രം ഉൾപ്പെടുന്നു. ഈ സഭയാണ് നിയമ നിർമാണം നടത്തുന്നത്. ഈ പാർലമെൻ്റ് സംവിധാനത്തിൽ ഏക സഭ മാത്രമേയൊള്ളൂ.

ഓരോ സംസ്ഥാനത്തിനും, ഒരു ഗവർണറും ഒന്നോ രണ്ടോ സഭകളും അടങ്ങുന്ന ഒരു നിയമസഭയുണ്ട്. ഇതിൽ ഒരു സഭ മാത്രമുള്ള നിയമസഭകളെ ഏക മണ്ഡല നിയമ നിർമ്മാണ സഭകൾ എന്ന് പറയുന്നു. ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഏകമണ്ഡല നിയമ നിർമ്മാണ സഭകൾ ആണുള്ളത്. കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, തെലുങ്കാന എന്നീ 6 സംസ്ഥാനങ്ങളിൽ ലെജിസ്ലേറ്റീവ് കൗൺസിൽ, ലെജിസ്ലേറ്റീവ് അസംബ്ലി (നിയമസഭ), എന്നീ രണ്ട് സഭകൾ ഉൾപ്പെടുന്ന ദ്വിമണ്ഡല നിയമ നിർമാണ സഭയാണുള്ളത് . ഇന്ത്യൻ പാർലമെൻ്റ് ഒരു ദ്വിമണ്ഡലസഭയാണ്.

കേരളം ഏകമണ്ഡലനിയമനിർമാണ സഭാ സംവിധാനം ആണ് പിന്തുടരുന്നത്.

ഇതും കൂടി കാണുക[തിരുത്തുക]

. [1]

  1. Lanham, Url (1918–1999) (2018). The insects. Gene-Tech Books. ISBN 978-81-89729-42-4. OCLC 1003201754.{{cite book}}: CS1 maint: numeric names: authors list (link)