എ പാലസ് കൺസേർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A Palace Concert
Chinese: 宮樂圖
A palace concert.jpg
കലാകാ(രൻ/രി)Unknown
വർഷംUnknown
തരംInk and colors on silk
അളവുകൾ48.7 cm × 69.5 cm (19.2 in × 27.4 in)
സ്ഥലംNational Palace Museum, Taipei

ചൈനീസ് താങ് രാജവംശത്തിൻറെ ഒരു സിൽക്ക് പെയിന്റിംഗ് ആണ് എ പാലസ് കൺസേർട്ട് (ചൈനീസ്: 宮 樂 圖) വലിയ ചതുരാകൃതിയിലുള്ള മേശയ്ക്ക് ചുറ്റും പത്തു ദർബാർ സ്ത്രീകടെയും രണ്ട് ദാസികളുടെയും സാന്നിധ്യ കാണിക്കുന്നു. ചില ദർബാർ സ്ത്രീകൾ ചായകുടിക്കാൻ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവർ വീഞ്ഞു കുടിക്കുകയും ചെയ്തിരിക്കുന്നു. ദൂരെ അവസാനം ഉള്ള നാലു സ്ത്രീകൾ സംഗീതം അവതരിപ്പിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. ബാംബു പൈപ്പുകൾ, ഗിക്കിൻ, പിപ്പാ, ഫ്ള്യൂട്ട് എന്നീ സംഗീതോപകരണങ്ങൾ ഇടത് നിന്ന് വലത്തോട്ട് ചിത്രീകരിച്ചിരിക്കുന്നു വീട്ടുജോലിക്കാരികളിലൊരാൾ കൈകൊട്ടുന്നു. ഒരു ചെറിയ നായയെ മേശയുടെ കീഴിൽ ചിത്രീകരിച്ചിരിക്കുന്നു. ചിത്രകലയുടെ കലാകാരനും കൃത്യമായ വർഷവും അജ്ഞാതമാണ്. തയ്വാനിലെ തായ്പെയ്യിലെ നാഷണൽ പാലസ് മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിട്ടുണ്ട്.

ഡേറ്റിംഗ്[തിരുത്തുക]

ഹെയർസ്റ്റൈൽ മുകളിൽ ഒരു ദിശയിൽ ചീപ്പി ഒതുക്കിവച്ചിരിക്കുന്നു. മറ്റുചിലർ രണ്ടു ദിശകളിലേക്ക് ചീപ്പി ഒതുക്കിവച്ചിരിക്കുന്നു. ചെവിക്കു ചുറ്റും റിബൺ വച്ച് കെട്ടിയിരിക്കുന്നു. ഒരു പുഷ്പം ശിരസ്സിൽ ചൂടിയിരിക്കുന്നത് കൂടാതെ, ഇവയെല്ലാം താങ് രാജവംശത്തിന്റെ ഫാഷനുകൾ പ്രശസ്തമാക്കുന്നവയാണ്.[1] മുളമേശ, കൂർത്ത അറ്റം പോലുള്ള കുഷ്യനുകൾ, ചിറകുള്ള വീഞ്ഞു പാനപാത്രങ്ങളും, വീണ ശൈലിയിൽ പാടുന്നതും, ഒരു വലിയ പിക്ക ഷോകേസും എല്ലാം മുൻ താങ് രാജവംശത്തിന്റെ ആചാരങ്ങളെ കാണിക്കുന്നു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "A Palace Concert". China Online Museum. ശേഖരിച്ചത് 30 April 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ_പാലസ്_കൺസേർട്ട്&oldid=3217659" എന്ന താളിൽനിന്ന് ശേഖരിച്ചത്