എ.വി. മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ. വി. മുഹമ്മദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ. വി. മുഹമ്മദ്
ജനനം1932
തിരൂരങ്ങാടി, മലപ്പുറം
മരണം1995മെയ്‌ 12
തിരൂരങ്ങാടി
ദേശീയതഭാരതീയൻ
തൊഴിൽമാപ്പിളപ്പാട്ട്, മാപ്പിളപ്പാട്ടുകാരൻ
തൂലികാനാമംഎ. വി. മുഹമ്മദ്
വിഷയംമാപ്പിളപ്പാട്ട്

മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ സംഗീത സംവിധായകാൻ എം എസ് ബാബുരാജിന്റെ പ്രിയപ്പെട്ട ഗായകനായിരുന്നു എ വി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന എ. വി. മുഹമ്മദ്‌. അറുപതുകളിൽ തുടങ്ങി 1995 ൽ മരിക്കുന്നത് വരെ മലയാളിയെ വിസ്മയപ്പെടുത്തുന്ന നൂറിൽ പരം മാപ്പിളപാട്ടുകൾ എ വി കേരളത്തിനു സംഭാവന ചെയ്തു. [1] കേരള സംഗീത നാടക അക്കാദമി പുരസ്കാരം 1984 ൽ നേടിയിട്ടുണ്ട്. 60 ൽ പരം ഗ്രാമ ഫോൺ റെകോർഡുകൾ HMV & കൊളംബിയ തുടങ്ങിയ കമ്പനികൾ വഴി ഇറങ്ങിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലാണ്‌ എ. വി. മുഹമ്മദിന്റെ സ്വദേശം. പിതാവ്: ആഴി വളപ്പിൽ കുഞ്ഞിമൊയ്തീൻ തോണിക്കാരനായിരുന്നു മാതാവ്: മമ്മത്തുമ്മ. രണ്ടു സഹോദരിമാർക്കുള്ള ഏക സഹോദരനായിരുന്നു എ. വി. മുഹമ്മദ് എങ്കിലും പിതാവിന്റെ രണ്ടാം ഭാര്യയിലെ സഹോദരി സഹോദരന്മാർ വേറെയുമുണ്ട്. തിരൂരങ്ങാടിലെ ആദ്യകാല കോണ്ഗ്രസ് പ്രവർത്തകനായിരുന്നു എങ്കിലും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ വേണ്ടിയും പാടിയിട്ടുണ്ട് 1971 ബാബുരാജ്മൊത്ത് ആദ്യമായി നടത്തിയ ഗൾഫ്‌ പര്യടനത്തിൽ ഒരു നാടകം അവതരിപ്പിച്ചതിൽ അഭിനയിച്ചിരുന്നു. അഴിമുഖം (1972) എന്ന ചിത്രത്തിൽ പാടുവാൻ വേണ്ടി പോകുമ്പോൾ മാതാവ് മരിച്ചതറിഞ്ഞു തിരിച്ചു വരുകയും അതിനെ തുടർന്ന് ബാബുരാജ് തന്നെ "അഴിമുഖം കണികാണും പെരുമീനോ എന്റെ കരളിലു ചാടി വീണ കരിമീനോ?" എന്ന പാട്ട് സ്വന്ത മായി പാടുകയുമാണുണ്ടായത്‌. 1994 ൽ ഹജ്ജു ചെയ്തു വന്നതിന്റെ അടുത്ത വർഷം 1995 മെയ്‌ 12 -നു തിരൂരങ്ങാടിയിലെ സ്വവസതിയിൽ വച്ച് എ. വി. മുഹമ്മദ് അന്തരിച്ചു. ഹൃദയാഘാതം മൂലം മരിക്കുമ്പോൾ 63 വയസ്സായിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളിയിലാണ് ഖബറടക്കിയത് [2]


പ്രവർത്തനങ്ങൾ[തിരുത്തുക]

അമ്പതുകളിലും തൊണ്ണൂറുകളിലും കേരളത്തിലെ കല്യാണ വീടുകളിലും നിരത്തുകളിലും മുസ്ലിം ജീവിതത്തിന്റെ വൈകാരിക മണ്ഡലത്തിൽ ഏറെ ഇളക്കങ്ങൾ സൃഷ്ടിച്ച തനത് 'മാപ്പിളപ്പാട്ടുകളാണ്' എ. വി. മുഹമ്മദ് എന്ന പാട്ടുകാരനെ ആസ്വാദകർക്ക് പ്രിയങ്കരനാക്കിയത്.

യാഥാസ്ഥിതിക കുടുംബത്തിലാണ് എ. വി. മുഹമ്മദ് ജനിച്ചത്. പാടുകയും ഹാർമോണിയം വായിക്കുകയും ചെയ്യുമായിരുന്ന, കുഞ്ഞുമൊയ്തീൻ ആണ് പിതാവ്. മാതാവ് മമ്മതുമ്മ. പകലിൽ നിശാനി ആലം പരിപാലക സഹായ എന്ന ഗാനം പാടിയാണ് സംഗീതരംഗത്ത് എ വി അരങ്ങേറിയത്.

ഹോട്ടൽ കച്ചവടമായിരുന്നു തൊഴിൽ 8- ാ ക്ലാസ്സ് വരെ പഠിച്ചു, സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ പാടുകയും എഴുതുകയും ചെയ്യുമായിരുന്നു. എന്നാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. ഹോട്ടൽ നടത്തിപ്പുമായി കർണാടകയിലെ ശ്രീ മുഖത്തെയ്ക്ക് പോയി... അവിടെ നിന്നും വര്ഷങ്ങള്ക്ക് ശേഷം നാട്ടിൽ സ്ഥിര താമസമാക്കുകയും ചെയ്തു... കല്യാണ പാർട്ടികളിലും രാഷ്ട്രീയ പാർട്ടികളുടെ കവലകൾ തോറുമുള്ള പ്രചരണ ഗാനങ്ങളിലും പാടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കെ ടി മൊയ്തീൻ എന്ന പാട്ടെഴുത്തുകാരൻ വഴി ബാബുരാജുമായി പരിചയപ്പെടുന്നതും അത് മാപ്പിള മലയാളത്തിന്റെ ത്രിമൂർത്തി കൂട്ടുകെട്ടായ പരിണമിക്കുകയും ചെയ്തത്. ബാബുരാജിന്റെ സംഗീതത്തിൽ എ വി പാടിയിട്ടുള്ള 60 ൽ പരം ഗാനങ്ങളിൽ ഒട്ടുമിക്കതും. കെ ടി മൊയ്തീൻ, കെ ടി മുഹമ്മദ്‌ സഹോദരന്മാരുടെ മികച്ച രചനകളായിരുന്നു

മഹാനായ എ. വി. മുഹമ്മദ്‌ സ്മരിക്കപ്പെടുന്നത് ഒരിക്കലും മരിക്കാത്ത ആ ശബ്ദ മാസ്മരികതകൊണ്ട് തന്നെയാണ്... ആകാശത്തിലെ നിറങ്ങൾ പോലെ മിന്നി നിൽക്കുന്ന നക്ഷത്രമായി മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ AV യുടെ ഏറ്റവും മികച്ചത് എന്ന് പറയാൻ കഴിയാത്ത വിതം എല്ലാ പാട്ടുകളും ഒന്നിനൊന്നു സൂപർ ഹിറ്റുകളായിരുന്നു.

അറബിമലയാളം എന്ന സാംസ്‌കാരിക ഭാഷയിൽ നിന്നും ഉറവയെടുത്ത മനോഹര ശിൽപങ്ങളാണ് പരൻ വിധി ചുമ്മാ വിട്ട് ചൊങ്കിൽ നടക്കുന്ന എന്ന് തുടങ്ങുന്ന ഗാനം ജീവിത സമകാലികതയിൽ മരണത്തെ മറന്നു ജീവിക്കുന്നവരോടുള്ള മരണത്തെ കുറിച്ചുള്ള ഒരു ഒർമപ്പെടുത്തലാണ് ഈ ഗാനം


"
പരൻ വിധി ചുമ്മാ വിട്ട് ചൊങ്കിൽ നടക്കുന്ന
ശുജ‌അത്ത് നമുക്കുണ്ട് നാട്ടിലേ
കഥയെന്തെന്നറിവുണ്ടൊ നാളെ കിടക്കുന്ന
ഖബറെന്ന് ഭയങ്കര വീട്ടിലേ എന്ന ഗാനം

വീട്ടിലെ മെത്ത പിരിഞ്ഞ് നമുക്ക്
കാട്ടിലാറടി മണ്ണാണ്
ചേലിൽ ചെന്ന് കിടക്ക്ണി നമ്മുടെ
മേലെ വരുന്നത് കല്ലാണ്

ഇലയും നൽ തണ്ണീരതും
ചേര്ത്ത് മണ്ണിനാലെ
അടവാക്കും വിടവിനെ ബാറിലെ
കനമേറും വിധം കല്ലും മണ്ണും അതിൻ മീതെ
മറമാടും ഖബർ ബഹുജോറിലെ (പരൻ വിധി…)

ഇഷ്‌ടജനങ്ങളെ വിട്ട് പിരിഞ്ഞ്
കട്ടിലേറിപ്പോകുമ്പോൾ
ഉറ്റവരെല്ലാം കരളും പൊട്ടി-
ക്കരയുന്നുണ്ടകലുമ്പോൾ
അകലുമ്പോൾ ഗൃഹത്തിലെ
പെണ്ണ് പറയുന്നു ഉലകത്തിൽ തണി
എനിക്കാരെന്ന്
(പരൻ വിധി…). — "

അത് പോലെ

"ആകെ ലോക കാരണ മുത്തൊളി യാ റസൂലേ ...
ആദിചോതി പൂരണ ബിത്തൊളി യാ റസൂലേ ...
ഭീകരമാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം
വീര്യമുള്ള മനുഷ്യത്വം വേരറുത്ത സമയത്തിൽ .... "

എന്നാ ഗാനം ബഹുദൈവാരദനയെ വേരോടെ പിഴുതെറിഞ്ഞ മുഹമ്മദ്‌ നബിയുടെ മഹത്ത്വം വർണിക്കുന്ന ഗാനമാണ്

ആമിനാബി പെറ്റെ മുഹമ്മദു യാറസൂലേ എന്ന് തുടങ്ങുന്ന പാട്ട് ഒരു നാടക ഗാനം കേൾക്കുന്ന പോലെ സുഖം നൽകുന്നു ...

അലങ്കാര സുവർക്കത്തിൻ അതൃപ്പം ചൊല്ലാം ആറ്റലാം നബിയാരെ കല്യാണമേ ... എന്ന് തുടങ്ങുന്ന കല്യാണ പാട്ട് അക്കാലത്തെ കല്യാണ വേദികളിൽ സ്ഥിരം കേട്ടുകൊണ്ടിരുന്നതായിരുന്നു.

" അഴകിൽ മികച്ചു നില്ക്കും യുസഫു നബി
അവരെ അതൃപ്പപ്പെട്ടു സുലൈഖ ബീവി ...
അത് കൊണ്ട് ഫലം കിട്ട തുഴന്നു ബീവി ....
ഈ ഗാനം യൂസുഫു നബിയുടെ ചരിത്രമാണ്.

ബിസ്മിയും ഹംദും സ്വലാത്തും ബിൻണ്ടതിയിൽ പിന്നെ
വെന്തുരുകും ചിന്തയിൽ ദുആ ഇരന്നു പിന്നെ ...
ദൈവ നാമത്തിലുള്ള ഒരു പ്രാർത്ഥന ഗീതം

ഇലാഹായ പുരാനോട് ഇരവും പകലും തേടി ഖലീലായ ഇബ്രാഹീം നബിക്കുകിട്ടി
മകനാം ഇസ്മായീൽ നബിയെന്ന കനക കട്ടി .. "

വൃദ്ധനായ പ്രവാചകൻ എബ്രഹാമിന്റെ പ്രാര്തനയുടെ ഫലമായി ലഭിച്ച മകൻ ഇസ്മായിലിനെ ബാലിയർപ്പിക്കുവാൻ .ആവശ്യപ്പെടുന്നതിന്റെ ചരിത്രമാണ് ഈ ഗീതം

" മാരനിണയായി വന്ന പൂമണവാട്ടി
മാണിക്യ കല്ലിന്റെ എന്തൊരു വൃത്തി
കല്യാണ പാട്ട് "

മമ്പുറ പൂ മക്കാമിലെ മൌല നബിയുടെ വാതിലെ ഇമ്പപ്പൂവായ ഖുത്തുബൊലി സയ്യിദലവി റളിയള്ള ...

കണ്ണിന്റെ കടമിഴിയാലെ പുന്നാരം പറയണ പെണ്ണെ

ചലച്ചിത്ര ഗാന ശൈലിയുമായി വേറിട്ട് നിന്നിരുന്ന മാപ്പിളപ്പാട്ട് ശാഖക്ക് ജനപ്രിയസംഗീതം നൽകിക്കൊണ്ട് ബാബുരാജ് തകർത്താടിയ ഒരു കാലമുണ്ടായിരുന്നു. മുസ്‌ലിം കല്യാണവീടുകളിലും കുറിക്കല്ല്യാണ പന്തലിലും ബാബുക്കയുടെ ശബ്ദത്തിലും ഈണത്തിലും പിറവിയെടുത്ത മാപ്പിളപ്പാട്ടുകൾക്ക് കല്യാണസദ്യകളേക്കാൾ പ്രിയമായിരുന്നു അക്കാലത്ത്. എ വി മുഹമ്മദ് എന്ന മാപ്പിളപ്പാട്ട് ഗായകൻ അനശ്വരമാക്കിയ മിക്ക ഗാനങ്ങൾക്കും സംഗീതമൊരുക്കിയത് ബാബുരാജായിരുന്നു. ‘പരൻ വിധി ചുമ്മാ വിട്ട്….’, ‘മനുഷ്യാ നീ മറന്നിടുന്നോ….’, ‘ഇലാഹായ പുരാനോട്….’, ‘പകലൽ നിശാനിങ്ങലം….’, ‘ തകർത്താളീടണം നിൻ പാപമള്ളാ…’ , ‘ബിസ്മിയും ഹംദും സ്വലാത്തും….’ , അഴകിൽ മികച്ചു നിൽക്കും….’ ‘ആക ലോക കാരണ മുത്തൊളി….’ എന്നീ ഗാനങ്ങളെല്ലാം ബാബുക്കയുടെ മാസ്മരിക സംഗീതത്തിൽ എ വി മുഹമ്മദ് അനശ്വരമാക്കി.

ഇസ്ലാമിക കഥകളെ ഇതിവൃത്തമാക്കി രചിക്കപ്പെട്ട അക്കാലത്തെ പല നാടകങ്ങളിലെയും പ്രധാന ആകർഷണം ബാബുക്ക ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു. ഡോ. ഉസ്മാൻ-കെ ജി ഉണ്ണീൻ നാടകങ്ങളിലെ ‘ആശിച്ചപോലെ നടക്കൂല…’ ‘പൂച്ചെടി പൂവിന്റെ മൊട്ട്…’, ‘അലങ്കാരപദവിൽ കളിയാടും ഞാൻ….’ , ‘ദൂരെ ദൂരെ ദുനിയാവിന്നക്കരെ…’ എന്നീ ഗാനങ്ങൾക്ക് ഇന്നും കിഴക്കൻ ഏറനാട്ടിൽ വീര്യമുണ്ട്. പി എൻ എം ആലിക്കോയ, പി എം കാസിം, എസ് എം കോയ എന്നീ സംഗീത കുലപതികളോടൊപ്പം നാടകങ്ങളുടെയും ഗാനമേളകളുടെയും വേദികളിൽ ബാബുരാജ് എന്ന പ്രതിഭയുടെ വളർച്ച കണ്ടവരാണ് മലബാറുകാർ. അന്നത്തെ ആഘോഷരാവുകൾ പ്രിയങ്കരമാവുന്നത് ഹാര്-മോണിയപെട്ടികളിൽ ബാബുക്കയുടെ മെലിഞ്ഞു നീണ്ട കൈകൾ അമരുമ്പോഴായിരുന്നു. മുൻ കാലഘട്ടത്തിലെ സമകാലീനരുടെ സംഗീത സ്വപ്നങ്ങൾക്ക് മികവേകാൻ ബാബുക്കക്ക് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.

പകലിൽ നിശാനി ആലം പരിപാലക ഇന്തിസാന മലക്കെ സമാദി നൂന തക്ദീർ കാലം പ്രസ്ഥാന ...

" റഹ്മാനള്ള റഹീമുമള്ള റസാക്കും നീ യള്ളാ
ഗഫൂറും റഊഫും രാജാധിരാജനുമായവൻ നീ അള്ളാ ...
അകില ചരാചര വാഴും പരാപരനായവനെ അള്ളാ
അകതികൾ ഞങ്ങൾ എന്നെന്നേയ്ക്കും ആയവനെ അള്ളാ

തകർത്താളീടെണം എന പാപമള്ളാ
ശുഭ സ്തുതി രാവുണർത്താൻ എത്തിയള്ളാ
പകല രാവില പുകൾ വാൻ അർഹനള്ളാ
പ്രതിഫല നാളിൻ എജമാനൻ നീയള്ളാ

തരുണിമണി ബീവി ഖദീജ മാളിക മുകളിൽ കേറിയിരുന്നു
തിരുതാഹ നബിയുടെ വരവിനെ കാണാൻ തുനിയുന്നെ
അരുമപ്പൂ താഹ റസൂലുടെ വരവത് കണ്ടു ആശ പൂണ്ട്
അൽഭുതമാം ഖൽബതിനുള്ളിൽ ഒതുക്കി വെയ്ക്കുന്നെ "

ഇന്ദിര, ൽ. ആർ ഈശ്വരി, മോളി പ്രഭാവതി ജയഭാരതി തുടങ്ങി നിരവധി പേർ എ വി യോടൊപ്പം പാടിയിട്ടുണ്ട്.

കുടുംബം[തിരുത്തുക]

ഭാര്യ: നഫീസ. മക്കൾ: റഷീദ് (ഡ്രൈവർ കുവൈറ്റിൽ), മറിയം, സുബൈദ, റാഫി (പ്രിന്റിംഗ് ടെക്നീഷ്യൻ - സൗദിയിൽ, സീനത്ത്, ശഹർ ബാനു, സാറ

പുരസ്കാരങ്ങൾ[തിരുത്തുക]

  • സംഗീത നാടക അക്കാദമി അവാർഡ്
  • 1971 ഖത്തർ സ്പോർട്സ് മിനിസ്ട്രി അവാർഡ്
  • പി എസ് എം ഒ കോളേജ് തിരൂരങ്ങാടി സർഗ പ്രതിഭാ പുരസ്കാരം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.വി._മുഹമ്മദ്&oldid=3163546" എന്ന താളിൽനിന്ന് ശേഖരിച്ചത്