എ.പി. കളയ്ക്കാട്
എ.പി. കളയ്ക്കാട് | |
---|---|
![]() എ.പി. കളയ്ക്കാട് | |
ജനനം | |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ |
ജീവിതപങ്കാളി | രാധമ്മ |
കുട്ടികൾ | പ്രീതി ശ്രീകാന്ത് |
മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു എ.പി. കളയ്ക്കാട് എന്ന പേരിലെഴുതിയ കെ. അയ്യപ്പൻപിള്ള (22 മേയ് 1931 - 8 ഫെബ്രുവരി 1993). കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കരുനാഗപ്പള്ളി കുലശേഖരപുരത്ത് ആദിനാട്ടിൽ ജനിച്ചു. വിദ്യാർത്ഥി സമരങ്ങളിൽ പങ്കെടുത്തതിന് കോളേജിൽ നിന്ന് പുറത്താക്കി. സർ സി.പി ക്കെതിരായ പ്രക്ഷോഭങ്ങളിലും ശൂരനാട് സമരത്തിലും പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചു. 1957 ൽ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായി സർക്കാർ ജീവനക്കാരനായി.[1]ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പ്രവർത്തനങ്ങളിലൂടെ സാഹിത്യ, സാംസ്കാരിക രംഗത്ത് നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകരിൽ പ്രമുഖനായി മാറി.[2]
കവിതയിൽ ആയിരുന്നു കളയ്ക്കാടിന്റെ സാഹിത്യ രംഗത്തെ പ്രവേശനം. അമ്മയും മകനും ആണ് ആദ്യം പ്രസിദ്ധീകരിച്ച കവിത. വിദ്യാഭ്യാസകാലത്ത് നിരവധി കഥകൾ എഴുതി. ജനയുഗത്തിൽ പ്രസിദ്ധീകരിച്ച 'ചിതലെടുത്ത നാമ്പുകൾ' ആണ് ആദ്യം പ്രസിദ്ധീകരിച്ച കൃതി. 1952-ൽ ആദ്യ നോവൽ 'വെളിച്ചം കിട്ടി' എഴുതി. 1976 ആണ് ആദ്യ ചെറുകഥാസമാഹാരം പുറത്തുവരുന്നത്. സമാഹരിക്കപ്പെടാത്ത നിരവധി ചെറുകഥകൾ വേറെയുമുണ്ട്. ഓണാട്ടുകര പ്രദേശത്തെ തൊഴിലാളി വർഗ്ഗ സമരം പശ്ചാത്തലമാക്കി 1975 ൽ പുറത്തിറങ്ങിയ 'സംക്രാന്തി ", ജലവൈദ്യുതി കേന്ദ്രമായ ഇടുക്കിയുടെ ഇതിഹാസമായി മാറിയ 1980 ൽ എഴുതിയ 'ഇടുക്കി , ശൂരനാട് സമരത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച് 1990 ൽ രമിച്ച 'പോർക്കലി' 1991ൽ എഴുതിയ അഗ്നിഹോത്രം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകളായി പുറത്തിറങ്ങിയത്. 'സംക്രാന്തി' വി. സാംബശിവൻ കഥാപ്രസംഗമായി പിന്നീട് ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ചു.
സായുധസമരത്തിന്റെ ഇതിഹാസം എന്ന പേരിൽ വിയറ്റ്നാം പോരാട്ടത്തെ കുറിച്ചുള്ള ലേഖനങ്ങളും, ശൂരനാട് സംഭവത്തെക്കുറിച്ചുള്ള ലേഖന പരമ്പര ദേശാഭിമാനി വാരികയിലും പ്രസിദ്ധീകരിച്ചു. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സംസ്ഥാന നിർവാഹക സമിതി അംഗം, പുകസ ജില്ലാ പ്രസിഡന്റ്, സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു
കൃതികൾ
[തിരുത്തുക]- വെളിച്ചം കിട്ടി
- സംക്രാന്തി
- ഇടുക്കി
- പോർക്കലി
- ചാഞ്ചാട്ടം
- അഗ്നിഹോത്രം (നോവൽ)
- കന്നിക്കുളപ്പാല (കഥാസമാഹാരം)
പുരസ്കാരങ്ങൾ
[തിരുത്തുക]- ചെറുകാട് - ശക്തി അവാർഡ്
സ്മരണ
[തിരുത്തുക]എ.പി. കളയ്ക്കാടിന്റെ സ്മരണക്കായി കൊല്ലം കേന്ദ്രീകരിച്ച് എ.പി. കളയ്ക്കാട് സ്മാരക ട്രസ്റ്റ് പ്രവർത്തിക്കുന്നു. എം. കരുണാകരനായിരുന്നു ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറി. എല്ലാ വർഷവും അനുസ്മരണവും മികച്ച നോവലിസ്റ്റിന് എ.പി. കളയ്‌ക്കാട് സാഹിത്യ പുരസ്‌കാരവും നൽകി വരുന്നു. 2025 ലെ പുരസ്കാരം എസ്.ആർ. ലാലിനായിരുന്നു.[3]
എ.പി. കളയ്‌ക്കാട് സാഹിത്യ പുരസ്‌കാരം
[തിരുത്തുക]- 2024 - 'കൊള്ളിമീനാട്ടം' (കഥാസമാഹാരം) - എസ്.ആർ. ലാൽ
- 2023 - 'ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ' (സാംസ്കാരിക പഠനം) - സുനിൽ പി. ഇളയിടം
- 2021 - 'കൃഷിക്കാരൻ'- (കവിത) - കെ. സെബാസ്റ്റ്യൻ
- 2019 - 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' (നോവൽ) - കെ.ആർ. മീര
- 2016 - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി.ഡി. രാമകൃഷ്ണൻ
അവലംബം
[തിരുത്തുക]- ↑ ഉർവ്വരം സ്മരണിക, രവിപിള്ള ഫൗണ്ടേഷൻ
- ↑ എഡിറ്റർ - എരുമേലി പരമേശ്വരൻ പിള്ള (1 february 1995). എ.പി. കളയ്ക്കാട് (1st ed.). കൊല്ലം: പുരോഗമന കലാസാഹിത്യ സംഘം കൊല്ലം ജില്ലാ കമ്മിറ്റി. pp. 13–23.
{{cite book}}
: Check date values in:|date=
(help)CS1 maint: date and year (link) - ↑ https://www.deshabhimani.com/district-news/-09840/ap-kalakkad-madhupal-66478