എ.കെ. ഗോലം ജിലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A. K. Golam Jilani
ജനനം(1904-10-24)24 ഒക്ടോബർ 1904
മരണം9 ഫെബ്രുവരി 1932(1932-02-09) (പ്രായം 27)
അന്ത്യ വിശ്രമംAlgichor, Nawabganj Upazila, Dhaka, Bangladesh
രാഷ്ട്രീയ കക്ഷിAll Bengal Khilafat Committee
All India Congress Committee (AICC)

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു വിപ്ലവകാരിയായിരുന്നു എ.കെ. ഗോലം ജിലാനി. 1904 ഒക്ടോബർ 24 ന് ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്) ധാക്ക ജില്ലയിലെ നവാബ്ഗഞ്ച് ഉപജില്ലയിലെ അൽജിചോർ ഗ്രാമത്തിലാണ് ജനിച്ചത്. വിപ്ലവകാരി കൂടിയായ ഗോലം മുഹമ്മദ് ചൗധരി ആയിരുന്നു പിതാവ്. മെട്രിക്കുലേഷൻ പൂർത്തിയാക്കിയ ഗോലം ജിലാനി നാഷണൽ സ്കൂളിൽ പഠിക്കുകയും പിന്നീട് അദ്ദേഹം പട്‌നയിലേക്ക് പോയി അവിടെ നിന്ന് ബി.എ. പാസ്സാകുകയും ചെയ്തു.

അവാർഡ്[തിരുത്തുക]

1973-ൽ ഗൊലാം ജിലാനിക്ക് മരണാനന്തര ബഹുമതിയായി ഇന്ത്യാ ഗവൺമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് മെഡൽ നൽകി ആദരിച്ചു.[1]

References[തിരുത്തുക]

  1. Karim, M.A. (21 February 1999). ইছামতির বাঁকে. Natore Press Ltd. p. 74. ISBN 984-8211-05-5.

"https://ml.wikipedia.org/w/index.php?title=എ.കെ._ഗോലം_ജിലാനി&oldid=3982426" എന്ന താളിൽനിന്ന് ശേഖരിച്ചത്