എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയുടെ ദേശീയ നേതാവും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന എ.കെ. ഗോപാലനോടുള്ള (എ.കെ.ജി.) ബഹുമാനാർത്ഥം തിരുവനന്തപുരം ആസ്ഥാനമായി സി.പി.ഐ.എം. ന്റേ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടതാണ് എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം. സ്വയം ഒരു അക്കാദമീയ പണ്ഡിതനായിരുന്നില്ലെങ്കിലും ജീവിതത്തിൻറെ നാനാതുറകളിലുംപെട്ട ബഹുജനപ്രവർത്തകർക്ക് വേണ്ടി ഒരു സ്കൂൾ ആരംഭിക്കണമെന്ന് തൻറെ ജീവിതത്തിൻറെ അന്ത്യനാളുകളിൽ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹം അന്തരിച്ചപ്പോൾ അദ്ദേഹത്തിൻറെ സ്മരണയ്ക്കായി ഒരു അനൗപചാരിക സർവ്വകലാശാല, പണ്ഡിതൻമാർക്കും, സാമൂഹിക രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്കും പരസ്പരം അറിവും അനുഭവവും കൈമാറാനുള്ള ഒരു സ്ഥാപനം എന്ന നിലയ്ക്കാണ് എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം ആരംഭിച്ചത്.

ഡയറക്ടർമാർ[തിരുത്തുക]

റഫറൻസ് ലൈബ്രറി[തിരുത്തുക]

ഗവേഷണ കേന്ദ്രത്തിൻറെ ഭാഗമായി വിശാലമായ ഒരു റഫറൻസ്‌ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്‌. വലിയൊരു ഗ്രന്ഥശേഖരത്തിനു പുറമേ പഴയകാലത്തെ പത്ര മാസികകളും റഫറൻസിനായി ഇവിടെ ലഭിക്കും. ഗവേഷണ വിദ്യാർത്ഥികൾക്ക്‌ പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ്‌ ലൈബ്രറി പ്രവർത്തിക്കുന്നത്‌.

പഠന കോൺഗ്രസുകൾ[തിരുത്തുക]

പഠന ഗവേഷണ കേന്ദ്രത്തിൻറെ നേതൃത്വത്തിൽ കേരള വികസനത്തെ സംബന്ധിച്ച്‌ വിവിധ കാലഘട്ടങ്ങളിൽ പഠന കോൺഗ്രസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം ആനുകാലിക വിഷയങ്ങളെ സംബന്ധിച്ചുള്ള നിരവധി സെമിനാറുകളും പഠന ഗവേഷണ കേന്ദ്രത്തിൻറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

  • 1994 ൽ നടന്ന ഒന്നാമത്തെ പഠന കോൺഗ്രസ്‌ കേരള വികസനത്തെ സംബന്ധിച്ചുള്ള പൊതുവായ കാഴ്‌ചപ്പാടുകൾ പങ്കുവയ്‌ക്കുക എന്ന രീതിയിലാണ്‌ സംഘടിപ്പിച്ചത്‌. ഇ.എം.എസ്‌. ആയിരുന്നു ഇതിന്‌ നേതൃത്വം നൽകിയത്‌.
  • 2005 ൽ നടന്ന `കേരള വികസന അജണ്ട 2006-2016’ എന്ന രണ്ടാം അന്താരാഷ്‌ട്ര പഠന കോൺഗ്രസ്‌ കേരളത്തിൻറെ വിവിധ മേഖലകളെ സംബന്ധിച്ച മൂർത്തമായ ബദൽ അവതരിപ്പിച്ചുകൊണ്ട്‌ അതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടത്തുകയാണ്‌ ചെയ്‌തത്‌.
  • 2011 ൽ നടന്ന മൂന്നാം പഠന കോൺഗ്രസ്, കേരളത്തിൻറെ ഭാവിവികസനത്തിന് ആവശ്യമായ ചർച്ചകളും വിശകലനങ്ങളും കൊണ്ട് സമ്പുഷ്ടമായിരുന്ന മൂന്നാം കോൺഗ്രസ്സും ഒരു സമഗ്ര വികസന വികസന അജണ്ട മുന്നോട്ടുവച്ചു.
  • 2016 ൽ നാലാമത് അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ് ജനുവരി 9-10 തീയതികളിൽ തിരുവനന്തപുരത്ത് നടന്നു.

ത്രൈമാസിക[തിരുത്തുക]

എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയാണ്‌ മാർക്‌സിസ്റ്റ്‌ സംവാദം. വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള ലക്കങ്ങളായിട്ടാണ് ഇപ്പോൾ മാർക്‌സിസ്റ്റ്‌ സംവാദം പ്രസിദ്ധീകരിക്കുന്നത്‌.

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]

http://akgcentre.in/