എൽ.എം.എസ്. പ്രസ്, നാഗർകോവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവിതാംകൂറിലെ ആദ്യ അച്ചടി ശാലയായിരുന്നു എൽ.എം.എസ്. പ്രസ്, നാഗർകോവിൽ. തിരുവിതാംകൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ച ലണ്ടൻ മിഷൻ സംഘത്തിലെ മിഷണറിയും, സാമൂഹിക പരിഷ്കർത്താവുമായ ചാൾസ് മീഡാണ് 1820 ൽ ഈ അച്ചടിശാല സ്ഥാപിക്കുന്നത്. [1]മത സംബന്ധമായ ട്രാക്റ്റുകളും മറ്റുമാണ് ആദ്യ കാലത്ത് അച്ചടിച്ചിരുന്നത്. പിന്നീട് എൽ.എം.എസ് സ്കൂളുകൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെയും അച്ചടി തുടങ്ങി. ബാലദീപം എന്ന കുട്ടികളുടെ മാസികയും ഇവടെ നിന്ന് പുറത്തിറങ്ങി. ഇതോടനുബന്ധിച്ച് അച്ചടി വിദ്യയും ബൈന്റിംഗും പരിശീലനവും നൽകുന്ന ഒരു സ്ഥാപനവും പ്രവർത്തിച്ചിരുന്നു. ലണ്ടനിലെ റിലിജിയസ് ട്രാക്റ്റ് സൊസൈറ്റിയുടെ വിപുലമായ സഹായത്തോടെ ധാരാളം മത പഠന ഗ്രന്ഥങ്ങൾ അച്ചടിച്ച് വിതരണം ചെയ്തു.[2] 1829 ൽ നെയ്യൂരും 1840 ൽ മിഷണറിയായിരുന്ന ജെ.ജെ. തോംസണിന്റെ നേതൃത്വത്തിൽ കൊല്ലത്തും ഓരോ ശാഖകളും ഈ പ്രസ്സിനുണ്ടായിരുന്നു. തമിഴ് പുസ്തകങ്ങളാണ് ഇവ മുദ്രണം ചെയ്തത്.

ഒരു തഞ്ചാവൂർ സന്ദർശനത്തിനിടയ്ക്ക് ചാൾസ് മീഡ്, അവിടെ നിന്ന് ഒരു പ്രസ് സംഘടിപ്പിച്ചു. മയിലാടുതുറൈക്കടുത്ത തരംഗംമ്പാടി ഗ്രാമത്തിൽ നിന്ന് അവശ്യ പ്രസ് ജോലികളറിയാവുന്ന ഒരാളെയും കൂട്ടി നാഗർകോവിലിലെ തന്റെ ഭവനത്തിൽ തിരുവിതാംകൂറിലെ ആദ്യ പ്രസ് പ്രവർത്തനങ്ങൾ ആരംഭിച്ചു.[3]പ്രസിനാവശ്യമായ പേപ്പറുകൾ ഇംഗ്ലണ്ടിൽ നിന്ന് അഭ്യുദയകാക്ഷികൾ സംഭാവനയായി അയച്ചു കൊടുത്തതായിരുന്നു. പ്രത്യേക ചുങ്കമൊന്നും കൂടാതെ തിരുവിതാംകൂർ ഭരണകൂടം അവ മിഷനറിമാർക്കു നൽകുകയും ചെയ്തു.

ഈ പ്രസിലെ തൊഴിലാളികളെയാണ് സ്വാതി തിരുന്നാളിന്റെ കാലത്ത് തിരുവനന്തപുരത്ത് സർക്കാർ പ്രസ് തുടങ്ങിയപ്പോൾ ഉപയോഗപ്പെടുത്തിയത്.

അവലംബം[തിരുത്തുക]

  1. "കേരളത്തിലെ അച്ചടി വിദ്യ".
  2. Richard, Lovett, (1899). The history of the London Missionary Society, 1795-1895. London: London Missionary Society. p. 151.CS1 maint: extra punctuation (link)
  3. Hacker, I.H. (1908). A Hundred Years in Travancore. London: H R Allenson Ltd. p. 40.