എൽറ്റ്ജോ മരിനസ് ജാൻ ഷട്ടർ
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | Driehuis, the Netherlands | 17 ജൂൺ 1953
ഉയരം | 1.91 മീ (6 അടി 3 ഇഞ്ച്) |
ഭാരം | 78 കി.ഗ്രാം (172 lb) |
Sport | |
കായികയിനം | Decathlon |
ക്ലബ് | Quick, Nijmegen |
ഒരു റിട്ടയർ ചെയ്ത ഡച്ച് ഡെക്കാത്‌ലറ്റാണ് എൽറ്റ്ജോ മരിനസ് ജാൻ ഷട്ടർ (ജനനം 17 ജൂൺ 1953). 1976 ലെ സമ്മർ ഒളിമ്പിക്സിൽ അദ്ദേഹം മത്സരിച്ചു. പക്ഷേ 400 മീറ്ററിൽ പരാജയപ്പെട്ടു.[1]
ഗൈനക്കോളജിയും പ്രസവചികിത്സയും പഠിക്കുന്നതിനായി 1979-ൽ മത്സരങ്ങളിൽ നിന്ന് വിരമിച്ച ഷട്ടർ 1984-ൽ ബിരുദം നേടി. നെതർലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ ഗൈനക്കോളജിസ്റ്റുകളിൽ ഒരാളായി. 1984 മുതൽ 1990 വരെ അദ്ദേഹം തന്റെ മെഡിക്കൽ ജോലിയുമായി ബന്ധപ്പെട്ട് മോൻചെൻഗ്ലാഡ്ബാക്കിൽ താമസിച്ചു. നെതർലാൻഡിലേക്ക് മടങ്ങിയ ശേഷം വി യു യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലും തുടർന്ന് മെഡിഷ് സ്പെക്ട്രം ട്വന്റിയിലും ജോലി ചെയ്തു. അത്‌ലറ്റിക്‌സ് ഇവന്റുകളുടെ റേഡിയോ കമന്റേറ്ററായും അദ്ദേഹം ഇടയ്‌ക്കിടെ പ്രവർത്തിച്ചിട്ടുണ്ട്..[2]
അവലംബം
[തിരുത്തുക]- ↑ Eltjo Schutter. sports-reference.com
- ↑ Reitsma, M. (1996) "Montréal sportief hoogtepunt van loopbaan" Atletiekwereld nr. 4: KNAU
Eltjo Schutter എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.